Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനിയന്ത്രണങ്ങൾ ഫലിച്ചു;...

നിയന്ത്രണങ്ങൾ ഫലിച്ചു; ആശ്വാസത്തോടെ ജനങ്ങൾ

text_fields
bookmark_border
നിയന്ത്രണങ്ങൾ ഫലിച്ചു; ആശ്വാസത്തോടെ ജനങ്ങൾ
cancel
camera_alt

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന് 

മ​നാ​മ: ബ​ഹ്റൈ​നി​ൽ കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ഭാ​ഗി​ക അ​ട​ച്ചി​ട​ൽ വി​ജ​യ​ക​രം. അ​ട​ച്ചി​ട​ൽ ഒ​രു മാ​സം തി​ക​യാ​റാ​കു​േ​മ്പാ​ൾ പ്ര​തി​ദി​ന കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ്.

കോ​വി​ഡ്​ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ മേ​യ്​ 28 മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ ഭാ​ഗി​ക അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കി​യ​ത്. അ​വ​ശ്യ സേ​വ​നം ഒ​ഴി​കെ എ​ല്ലാ മേ​ഖ​ല​ക​ളും അ​ട​ച്ചി​ട്ടു. റെ​ഡ്​​ലി​സ്​​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക്​ നേ​ര​ത്തെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ക​ഫേ​ക​ളി​ലും ഡെ​ലി​വ​റി/​ടേ​ക്​ എ​വേ മാ​ത്ര​മാ​ക്കി. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​​ത്തോ​ടെ ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ട്ട ബ​ഹ്​​റൈ​ൻ ഭ​ര​ണ​കൂ​ട​ത്തി​െൻറ തീ​രു​മാ​ന​ങ്ങ​ൾ ശ​രി​വെ​ക്കു​ന്ന​താ​ണ്​ തു​ട​ർ ക​ണ​ക്കു​ക​ൾ.

നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​യ്​ 28ന്​ 2957 ​പു​തി​യ കേ​സു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്. 21 പേ​ർ മ​രി​ച്ചു. ആ​കെ ആ​ക്​​ടി​വ്​​ കേ​സു​ക​ളു​ടെ എ​ണ്ണം 28,073 ആ​യി​രു​ന്നു. എ​ന്നാ​ൽ, ഏ​ക​ദേ​ശം ഒ​രു​മാ​സം പി​ന്നി​ട്ട്​ ജൂ​ൺ 25 ആ​യ​പ്പോ​ൾ​ പ്ര​തി​ദി​ന കേ​സു​ക​ൾ കു​ത്ത​നെ കു​റ​ഞ്ഞു. 288 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ്​ വെ​ള്ളി​യാ​ഴ്​​ച റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ഒ​രു മ​ര​ണം മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ആ​ക്​​ടി​വ്​ കേ​സു​ക​ൾ 4813 ആ​യി കു​റ​യു​ക​യും ചെ​യ്​​തു. ഭീ​തി​പ്പെ​ടു​ത്തു​ന്ന നാ​ളു​ക​ളി​ൽ​നി​ന്ന്​ ആ​ശ്വാ​സ​ത്തി​െൻറ ദി​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​യ​തി​െൻറ സ​മാ​ധാ​ന​ത്തി​ലാ​ണ്​ ജ​നം. ​ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ സ​ഹാ​യി​ച്ചു.

മേ​യ്​ 29നാ​ണ്​ രാ​ജ്യ​ത്ത്​ ഏ​റ്റ​വും ഉ​യ​ർ​ന്ന​ പ്ര​തി​ദി​ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. 3274 പേ​ർ​ക്കാ​ണ്​ അ​ന്ന്​ പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്. എ​ന്നാ​ൽ, മേ​യ്​ 30ന്​ ​പ്ര​തി​ദി​ന ​കേ​സു​ക​ൾ 2458 ആ​യി കു​റ​ഞ്ഞു. ശ​ക്​​ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന്​ തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​വ്യാ​പ​നം ​ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യു​ക​യാ​യി​രു​ന്നു. ജൂ​ൺ ര​ണ്ടി​നാ​ണ്​​ പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം 2000ന്​ ​താ​ഴെ എ​ത്തി​യ​ത്. 1936 കേ​സു​ക​ളാ​ണ്​ അ​ന്ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത്. ജൂ​ൺ 11ന്​​ ​പു​തി​യ കേ​സു​ക​ൾ 1000ന്​ ​താ​ഴെ എ​ത്തി. 967 പേ​ർ​ക്കാ​ണ്​ അ​ന്ന്​ പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന മ​ര​ണം സം​ഭ​വി​ച്ച​ത്​ ജൂ​ൺ ഒ​ന്നി​നാ​ണ്. 29 പേ​രാ​ണ്​ അ​ന്ന്​ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ച്ച​ത്. രോ​ഗ​സ്​​ഥി​രീ​ക​ര​ണ നി​ര​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ മേ​യ്​ 29നാ​ണ്. 17.55 ശ​ത​മാ​ന​മാ​യി​രു​ന്നു അ​ന്ന​ത്തെ രോ​ഗ​സ്​​ഥി​രീ​ക​ര​ണ നി​ര​ക്ക്. എ​ന്നാ​ൽ, ജൂ​ൺ 25ന്​ ​ഇ​ത്​ 2.20 ശ​ത​മാ​ന​ത്തി​ലെ​ത്തി.

ആ​ക്​​ടി​വ്​ കേ​സു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്​ മേ​യ്​ 29നാ​ണ്. 28798 പേ​രാ​ണ്​ അ​ന്ന്​ ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ്​ വെ​ള്ളി​യാ​ഴ്​​ച 4813ൽ ​എ​ത്തി​യ​ത്. ജൂ​ലൈ ര​ണ്ട്​ വ​രെ​യാ​ണ്​ നി​ല​വി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തു​ട​ർ​ന്ന്​ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി വി​വി​ധ മേ​ഖ​ല​ക​ൾ തു​റ​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കേ​സ് - 3274 (മേ​യ്​ 29)

ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ദി​ന മ​ര​ണം - 29 (ജൂ​ൺ 1)

ഉ​യ​ർ​ന്ന രോ​ഗ​സ്​​ഥി​രീ​ക​ര​ണ​നി​ര​ക്ക്​ - 17.55% (മേ​യ്​ 29)

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്​​ടി​വ്​ കേ​സ്​ - 28798 (മേ​യ്​ 29)

ആ​കെ മ​ര​ണം - 1335

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdowncovid gulfcovid bahraincovid19
News Summary - covid19-covid gulf- covid bahrain-lockdown
Next Story