കോവിഡ്: ബഹ്റൈനില്‍ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി
text_fieldsമനാമ: കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ബഹ്റൈനിൽ നിയന്ത്രണങ്ങൾ കൂടു തൽ കർശനമാക്കി. ഏപ്രിൽ 23 വൈകീട്ട് ഏഴു മുതൽ മേയ് ഏഴു വരെയാണ് നിയന്ത്രണങ്ങൾ. ഇതനു സരിച്ച് ആളുകളുമായി നേരിട്ട് ഇടപെടുന്ന വാണിജ്യ സ്ഥാപനങ്ങളിൽ ഒാൺലൈൻ സേവനം മാ ത്രമാണ് ലഭ്യമാവുകയെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സിനിമാശാലകൾ, സ്വകാര്യ കായിക കേന്ദ്രങ്ങൾ, സ്വ കാര്യ നീന്തൽക്കുളങ്ങൾ, സലൂണുകൾ എന്നിവ അടച്ചിടും. ശീശ കഫേകളിൽ ഭക്ഷണം മാത്രം ടേക് എ വേ, ഡെലിവറി രീതിയിൽ നൽകാം.
റസ്റ്റാറൻറുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവിടങ ്ങളിലും ടേക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. സ്വകാര്യ ആശുപത്രികളിൽ അടിയന്തരമ ല്ലാത്ത സേവനങ്ങൾ ഉണ്ടാകില്ല. ഭക്ഷണശാലകളിലും കാറ്ററിങ് സ്റ്റോറുകളിലും ആദ്യ ഒരു മണിക്കൂർ മുതിർന്നവർക്കും ഗർഭിണികൾക്കും മാത്രം. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് വിലക്ക് തുടരും. ആളുകൾ പരമാവധി വീടുകളിൽതന്നെ കഴിയണം.
തുറക്കാവുന്ന സ്ഥാപനങ്ങൾ
ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഗ്രോസറികൾ, പച്ചക്കറി കടകൾ, മത്സ്യക്കടകൾ, മാംസ വിൽപന കടകൾ, ബേക്കറികൾ, പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഒാപ്റ്റിക്കൽ സ്റ്റോറുകൾ, ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഫാക്ടറികൾ എന്നിവ പ്രവർത്തിക്കും. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ജനങ്ങളുമായി നേരിട്ട് ഇടപെടാത്ത അട്മിനിസ്ട്രേറ്റിവ് ഒാഫിസുകൾ പ്രവർത്തിക്കും.
ഇറക്കുമതി, കയറ്റുമതി സ്ഥാപനങ്ങൾ, ഗാരേജുകൾ, സ്പെയർ പാർട്സ് ഷോപ്പുകൾ, കൺസ്ട്രക്ഷൻ, മെയ്ൻറനൻസ് സെക്ടർ എന്നിവ പ്രവർത്തിക്കും. ടെലികോം കമ്പനികളുടെ സർവിസ് സെൻററുകൾ സാമൂഹിക അകലം പാലിച്ച് അത്യാവശ്യ സേവനങ്ങൾക്ക് തുറക്കും. ഇവിടങ്ങളിൽ സാമൂഹിക അകലം, മാസ്ക് ധരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കണം.
കമ്പനികൾക്കായി ഇ–കോമേഴ്സ് വെബ്സൈറ്റ്
കമ്പനികൾക്ക് തങ്ങളുടെ സാധനങ്ങളും സേവനങ്ങളും ഇ-കോമേഴ്സ് രീതിയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് mall.bh എന്ന വെബ്സൈറ്റ് തുടങ്ങി. വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ആരംഭിച്ച സേവനം സ്ഥാപനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും. ഇതുവരെ 100 കമ്പനികളാണ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ചെറുകിട, ഇടത്തരം കമ്പനികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇതിൽ ചേരാം. ഇതിനായി മന്ത്രാലയത്തിെൻറ ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്മെൻറിൽ 17574972 എന്ന നമ്പറിൽ വിളിച്ചോ mall@moic.gov.bh എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടണം.
ബഹ്റൈനിൽ സന്ദർശക വിസയിൽ എത്തിയവരുടെ വിസ കാലാവധി നീട്ടി
മനാമ: സന്ദർശക വിസയിൽ ബഹ്റൈനിൽ എത്തി നാട്ടിൽ പോകാനാകാതെ വന്നവർക്ക് ആശ്വാസ വാർത്ത. കോവിഡിനെത്തുടർന്നുള്ള യാത്രവിലക്ക് കാരണം നാട്ടിൽ പോകാനാകാതെ വരുകയും വിസ കാലാവധി കഴിയുകയും ചെയ്തവരുടെ വിസ കാലാവധി നീട്ടിക്കൊടുക്കാൻ തീരുമാനിച്ചതായി പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസൻ അറിയിച്ചു. ഒാൺലൈൻ വാർത്തസമ്മേളനത്തിൽ ‘ഗൾഫ് മാധ്യമം’ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിസ കാലാവധി നീട്ടുന്നതിന് ആളുകൾ പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. സൗജന്യമായാണ് വിസ കാലാവധി നീട്ടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ, ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് ഇൗ തീരുമാനം ഉണ്ടായത്.
ഇഫ്താർ സംഗമങ്ങൾക്ക് വിലക്ക്
മനാമ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ റമദാൻ കാലത്ത് ബഹ്റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇഫ്താര്‍ സംഗമങ്ങള്‍, കുടുംബസംഗമങ്ങൾ, റമദാന് ഗബ്ഗ, റമദാന് മജ്ലിസ്, പൊതുസ്ഥലങ്ങളില്‍ നോമ്പുതുറ, ഖര്ഖാഊന് സംഗമം, റോഡരികില്‍ ഇഫ്താര്‍ കിറ്റ് വിതരണം എന്നിവ വിലക്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിക് കമ്മിറ്റി യോഗത്തിലാണ് ഇൗ തീരുമാനം. ഇഫ്താർ സംഭാവന, ഫിത്ര് സകാത്ത് എന്നിവ കിയോസ്കുകള്‍ക്ക് പകരം ഇ-പേമെൻറ് സംവിധാനത്തിലൂടെ ശേഖരിക്കാനും നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന സുരക്ഷ നടപടികളുടെ മുഖ്യ പരിഗണന ജനങ്ങളുടെ ആരോഗ്യ സുരക്ഷയാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ വ്യക്തമാക്കി. കൊറോണ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുന്നതിന് ശക്തമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകും. സുരക്ഷബോധമുള്ള പൊതുസമൂഹത്തിെൻറ സഹകരണം ഇതിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളും വിജയകരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
