ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്കുകൂടി കോവിഡ് 19
text_fieldsമനാമ: ബഹ്റൈനിൽ ആറ് ഇന്ത്യക്കാർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ, രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്.രോഗം സ്ഥിരീകരിച്ച എല്ലാവരും പുരുഷൻമാരാണ്. ഐ സെൻററിൽ ജോലി ചെയ്തിരുന്ന 61കാരനാണ് രോഗം സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരൻ. ഇയാളിൽ നിന്നാണ് മറ്റ് അഞ്ച് ഇന്ത്യക്കാർക്ക് രോഗം പകർന്നത്.
രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 125 ആയി ഉയർന്നു. അതേസമയം, 18 പേർക്ക് കുടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 184 ആണ്. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇതുവരെ 19098 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കിയത്.
14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ അഞ്ച് പേരെക്കൂടി വിട്ടയച്ചു. ഇതുവരെ 250 പേരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്. പരിശോധനകൾ നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് ഇവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
