കോവിഡ് മരുന്ന് പരീക്ഷണം: പെങ്കടുക്കുന്നവരിൽ ബഹ്റൈനും
text_fieldsമനാമ: കോവിഡ് 19 വൈറസിനെതിരായ ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിന് തയാ റായ ആദ്യ രാജ്യങ്ങളിൽ ബഹ്റൈനും.
വൈറസിെൻറ ജനിത ഘടന ചൈന കൈമാറി 60 ദിവസത്തിന് ശേഷ മാണ് പരീക്ഷണ ചികിത്സ ആരംഭിക്കുന്നത്.
െഎക്യദാർഢ്യ പരീക്ഷണം എന്ന് പേരിട്ടിരിക്കുന്ന മരുന്ന് പരീക്ഷണത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. ബഹ്റൈൻ, അർജൻറീന, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, സ്പെയിൻ എന്നീ 10 രാജ്യങ്ങളാണ് മരുന്ന് പരീക്ഷണത്തിന് ഇതുവരെ സമ്മതം അറിയിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം ഗബ്രിയേസൂസ് പറഞ്ഞു.
കോവിഡ് 19 തുടച്ചുനീക്കുന്നതിനുള്ള ഗവേഷണ പദ്ധതികളുടെ തുടക്കമായാണ് പരീക്ഷണത്തെ കാണുന്നത്. വിവിധ രാജ്യങ്ങളിൽ ചെറിയ തോതിലുള്ള ഒറ്റപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നത് കൃത്യമായ വിവരം ലഭ്യമാക്കില്ല എന്ന് വിലയിരുത്തിയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്. നിലവിൽ വിവിധ രോഗങ്ങൾക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുന്ന നാല് മരുന്നുകളോ മരുന്ന് സംയുക്തങ്ങളോ ആണ് പരീക്ഷണത്തിന് ഉപയോഗിക്കുക.
ഇബോള, സാർസ് തുടങ്ങിയവക്കെതിരെ ഉപയോഗിച്ചവയാണ് ഇൗ മരുന്നുകൾ. മരുന്നിന് മരണനിരക്ക് കുറക്കാൻ കഴിയുമോ? രോഗി ആശുപത്രിയിൽ കഴിയേണ്ട സമയം കുറക്കാൻ കഴിയുമോ? മരുന്ന് സ്വീകരിക്കുന്ന രോഗിയെ വെൻറിലേറ്ററിലോ ഇൻറൻസിവ് കെയർ യൂണിറ്റിലോ കിടത്തേണ്ടി വരുമോ തുടങ്ങിയ കാര്യങ്ങളാണ് പരീക്ഷണത്തിലൂടെ പരിശോധിക്കുന്നത്. ഒാരോ രാജ്യത്തും കൃത്യമായ നിരീക്ഷണത്തിലായിരിക്കും പരീക്ഷണം നടത്തുക. വിവിധ രാജ്യങ്ങളിലെ പരീക്ഷണങ്ങൾ വിലയിരുത്തി ഏതാണ് ഏറ്റവും മികച്ചെതെന്ന് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
