Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ് വാ​ക്​​സി​ൻ...

കോ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി റി​യാ​സ്​

text_fields
bookmark_border
കോ​വി​ഡ് വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി റി​യാ​സ്​
cancel
camera_alt

വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ സ​ന്ന​ദ്ധ​നാ​യ റി​യാ​സ്​ ഒാ​മാ​നൂ​ർ 

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ വാ​ക്​​സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി റി​യാ​സ് ഓ​മാ​നൂ​ർ. രാ​ജ്യ​ത്ത്​ 6000ത്തോ​ളം വ​ള​ൻ​റി​യ​ർ​മാ​രി​ലാ​ണ്​ വാ​ക്​​സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ന്​ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്​ ക​ഴി​ഞ്ഞ ദി​വ​സം ര​ജി​സ്​​ട്രേ​ഷ​ൻ തു​ട​ങ്ങി​യി​രു​ന്നു.

ചൈ​ന​യി​ലെ സി​നോ​ഫാം സി.​എ​ൻ.​ബി.​ജി ഉ​ൽ​പാ​ദി​പ്പി​ച്ച വാ​ക്​​സി​െൻറ മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​മാ​ണ്​ ബ​ഹ്​​റൈ​നി​ൽ ന​ട​ക്കു​ന്ന​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​തെ​ന്ന്​ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​യ റി​യാ​സ്​ പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ത​ന്നെ വാ​ക്​​സി​ൻ ഡോ​സ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം.

വാ​ക്​​സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്​ സ​ന്ന​ദ്ധ​രാ​യ​വ​രെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യാ​ണ്​ യോ​ഗ്യ​രാ​യ​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വാ​ക്​​സി​ൻ ഡോ​സ്​ ന​ൽ​കി​യ​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ അ​ടു​ത്ത 49 ദി​വ​സം തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കും. തു​ട​ർ​ന്ന്​ ഒ​രു വ​ർ​ഷ​ത്തോ​ളം ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​രീ​ക്ഷ​ണ​ത്തി​ന് സ​ന്ന​ദ്ധ​നാ​യ റി​യാ​സി​നെ കെ.​എം.​സി.​സി നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riyascovid vaxinegulf newsbahrain news
Next Story