Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാകണം –ഹമദ്​ രാജാവ്​

text_fields
bookmark_border
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം​ വിലയിരുത്തി
സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാകണം –ഹമദ്​ രാജാവ്​
cancel
camera_alt

ഹമദ്​ രാജാവ്​ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി കൂടിക്കാഴ്​ച നടത്തുന്നു

മനാമ: രാജ്യത്ത് അധിവസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ്​ വാക്​സിന്‍ ലഭ്യമാക്കേണ്ടതി​െൻറ പ്രാധാന്യം വ്യക്തമാക്കി രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ. സഖീര്‍ പാലസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്​.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം ആരാഞ്ഞു. കോവിഡ് വാക്​സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ സാധിക്കണമെന്നും ഹമദ് രാജാവ് പറഞ്ഞു.

സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് അൽ സുഉൗദി െൻറ അധ്യക്ഷതയില്‍ ജി20 രാഷ്​ട്രനേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈനില്‍ നടന്ന ഉച്ചകോടി വിജയമായിരുന്നുവെന്ന് വിലയിരുത്തി. മേഖല കേന്ദ്രീകരിച്ച് നടന്ന പ്രഥമ ഉച്ചകോടിയെന്ന നിലക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹമദ് രാജാവ് പറഞ്ഞു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story