കോവിഡ് വാക്സിൻ ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് സ്വീകരിക്കാം
text_fieldsമനാമ: കോവിഡ് -19 വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെൻററുകളിൽ നേരിട്ട് ചെന്ന് സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി ഒാൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ട. ഒാൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് ഡിസംബർ 24ന് വാക്സിൻ നൽകുന്നതിന് ആരോഗ്യ മന്ത്രാലയത്തിൽനിന്ന് നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്.
വാക്സിൻ നൽകുന്നതിനുള്ള സൗകര്യങ്ങൾ ഹെൽത്ത് സെൻററുകളിൽ ഒരുക്കി. സ്വദേശികൾക്കും പ്രവാസികൾക്കും രാവിലെ എട്ടു മുതൽ വൈകീട്ട് ആറ് വരെ ഹെൽത്ത് സെൻററുകളിൽ എത്തി വാക്സിൻ സ്വീകരിക്കാം. വെള്ളി, ശനി ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും വാക്സിൻ ലഭ്യമാണ്.വെള്ളി, ശനി ദിവസങ്ങളിൽ ഹെൽത്ത് സെൻററുകളിൽ വാക്സിനേഷൻ സേവനം മാത്രമാണുണ്ടാവുക.18 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കും സ്വദേശികൾക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

