ബഹ്റൈനിൽ കോവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ അവസരം
text_fieldsമനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ വളണ്ടിയർമാരെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ്. 18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയിൽ യോഗ്യരായവർക്കാണ് അവസരം ലഭിക്കുക.
വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആൻറിബോഡി ഉൽപാദിപ്പിക്കുകയാണ് വാക്സിൻ ചെയ്യുന്നത്. ഉൽപാദിപ്പിക്കപ്പെടുന്ന ആൻറിബോഡിയുടെ ഫലപ്രാപ്തി വിലയിരുത്തിയാകും വാക്സിെൻറ വിജയം നിർണ്ണയിക്കുക. ചൈനയിൽ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.
ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപര്യമുളളവർക്ക് https://volunteer.gov.bh/ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

