കോവിഡ് വാക്സിൻ: 49 ശതമാനം കൗമാരക്കാർക്കും നൽകി
text_fieldsനാഷനൽ മെഡിക്കൽ ടീം നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
മനാമ: 12നും 17നുമിടയിൽ പ്രായമുള്ള 49 ശതമാനം പേർക്കും കോവിഡ് വാക്സിൻ നൽകാൻ സാധിച്ചതായി കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗം ഡോ. ജമീല സൽമാൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ പ്രായത്തിലുള്ളവർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരുന്നത് ശുഭസൂചകമാണ്. കോവിഡ് പ്രതിരോധിക്കുന്നതിൽ വാക്സിനേഷനുള്ള പങ്ക് വലുതാണെന്നും അവർ പറഞ്ഞു.
സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ആറുമാസത്തിന് ശേഷമുള്ള ബൂസ്റ്റർ ഡോസ് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുള്ളതായും അവർ ചൂണ്ടിക്കാട്ടി. പ്രായമായവർ ബൂസ്റ്റർ ഡോസ് എടുക്കുക വഴി അപകടം ഒഴിവാക്കാൻ സാധിക്കും. കോവിഡിെൻറ വകഭേദം കൂടുതൽ അപകടകരമാണെന്നും വേഗത്തിൽ വാക്സിനെടുക്കുക വഴി അതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നും അവർ പറഞ്ഞു.
ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 88 ശതമാനം കുറവുണ്ടായതായി ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. മേയ് 27ന് 26,883 രോഗികളുണ്ടായിരുന്നത് ജൂൺ 30 ആയപ്പോൾ 3,188 ആയി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

