കോവിഡ്: 288 പുതിയ രോഗികൾ, 308 പേർ രോഗമുക്തർ
text_fieldsമനാമ: രാജ്യത്ത് 288 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 121 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 308 പേർ രോഗമുക്തരായി. 12,273 പേരാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. നിലവിൽ 2419 പേരാണ് ചികിത്സയിലുള്ളത്. അതിൽ 13 പേരുടെ നില ഗുരുതരമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് മുക്തരായത് 90,995 പേരാണ്. 352 പേർ മരിക്കുകയും ചെയ്തു.
61,000 പേര് കോവിഡ് വാക്സിന് സ്വീകരിച്ചു
മനാമ: രാജ്യത്ത് ഇതുവരെയായി മൊത്തം 61,612 പേര് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ പേർ വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ സ്വീകരിച്ചവർക്ക് ആരോഗ്യ മന്ത്രാലയ അധികൃതർ പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കോവിഡ് നിയമലംഘനം: കോഫി ഷോപ്പുടമക്ക് 3000 ദീനാര്‍ പിഴ
മനാമ: കോവിഡ് നിയമലംഘനം നടത്തിയ കോഫി ഷോപ്പ് ഉടമക്ക് 3000 ദീനാര്‍ പിഴ. കടയുടെ മാനേജര്‍ 1000 ദീനാറും സ്ഥാപനം 2000 ദീനാറും പിഴയടക്കാനാണ് കോടതി വിധിച്ചിട്ടുള്ളത്. ടേബിളുകളില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണത്തിന് ഇരിക്കുകയും സാമൂഹിക അകലം പാലിക്കാതിരുന്നതും കഴിഞ്ഞ ദിവസം പൊതു ജനാരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂഷന് വിവരം നല്‍കുകയും കടയുടമയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. സ്ഥാപനത്തെ പ്രതിനിധാനംചെയ്യുന്ന വ്യക്തിയെന്ന നിലക്കാണ് മാനേജരില്‍ നിന്നും പിഴ ഈടാക്കാന്‍ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

