Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 18 പ്രവാസി...

ബഹ്​റൈനിൽ 18 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്

text_fields
bookmark_border
ബഹ്​റൈനിൽ 18 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ്
cancel

മനാമ: ബഹ്​റൈനിൽ 18 പ്രവാസി തൊഴിലാളികൾക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ രോഗം സ്​ഥിരീകരിച്ച പ്രവാസി തൊഴിലാളികളുടെ എണ്ണം 172 ആയി.

വ്യാഴാഴ്​ച പുതുതായി 32 പേർക്കാണ്​ രാജ്യത്ത്​ രോഗം കണ്ടെത്തിയത്​. ഇവരിൽ ആറ്​ പേ ർ വിദേശത്തുനിന്ന്​ എത്തിയവരാണെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 355 ആയി. പുതുതായി 18 പേരാണ്​ രോഗമുക്​തി നേടിയത്​. ഇതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 495 ആയി.

ചികിത്സയിൽ കഴിയുന്ന ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയതിലൂടെയാണ്​ പ്രവാസി തൊഴിലാളികൾക്ക്​ രോഗം പകർന്നത്​. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ക്വാറൻറീനിലാക്കിയിട്ടുണ്ട്​. ല​േബാറട്ടറി പരിശോധന ഉൾപ്പെടെ എല്ലാ മുൻകരുതലുകളും എടുത്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞ 42 പേരെക്കൂടി വിട്ടയച്ചു. ഇതുവരെ 581 പേരെയാണ്​ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - covid update gulf
Next Story