ഹെൽത് സെൻററുകളിൽ നിയന്ത്രണവുമായി ബഹ്റൈൻ
text_fieldsമനാമ: കോവിഡ് 19 വ്യാപനം തടയുന്നതിന് കൂടുതൽ നടപടികളുമായി ബഹ്റൈൻ ആരോഗ്യ മന്ത്രാലയം. ഹെൽത് സെൻററുകളിൽ പേ ാകുന്നവർക്കായി മന്ത്രാലയം ഏതാനും നിർദേശങ്ങൾ പുറപ്പെടുവിച്ചു.
1. അത്യാവശ്യമെങ്കിൽ മാത്രം ഹെൽത് സെൻററുകളിൽ പോവുക
2. ഒാൺലൈൻ വഴിയോ കോൾ സെൻറർ വഴിയോ സന്ദർശനം മുൻകൂട്ടി ബുക്ക് െചയ്യണം.
3. സന്ദർശന സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രം ഹെൽത് സെൻററിൽ എത്തുക.
4. കാത്തിരിപ്പ് ഹാളിൽ മറ്റ് രോഗികളുമായി ഒരു മീറ്റർ അകലം പാലിക്കുക
5. കുട്ടികളെയോ ചികിത്സ ആവശ്യമില്ലാത്ത മറ്റുള്ളവരെയോ ഒപ്പം കൂട്ടാതിരിക്കുക
6. ഹെൽത് സെൻററിൽ എത്തിയാൽ ഉടൻ പനി കേന്ദ്രത്തിലേക്ക് ചെല്ലുക
7. പ്രീ സ്കൂൾ, സ്കൂൾ സ്ക്രീനിങ് തുടങ്ങി അടിയന്തരമല്ലാത്ത കാര്യങ്ങൾക്കുള്ള സന്ദർശനം മാറ്റിവെക്കും
8. ദന്ത രോഗ വിഭാഗത്തിൽ അടിയന്തര ചികിത്സ മാത്രം
9. ദീർഘകാല അസുഖങ്ങളുള്ളവർ, പ്രസവാനന്തര പരിചരണം തുടങ്ങിയ സാഹചര്യങ്ങളിൽ ടെലി കൺസൾേട്ടഷൻ ലഭ്യമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
