കോവിഡ്: പ്രതിരോധ നടപടി ഫലപ്രദം
text_fieldsമനാമ: യാത്രക്കാരിൽനിന്നുള്ള കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്ന് നാഷനൽ മെഡിക്കൽ ടാസ്ക്ഫോഴ്സ്. മാർച്ചിലും ഏപ്രിലിലും ബഹ്റൈനിലേക്ക് വന്ന യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചവരുടെ ശരാശരി നിലവിലെ രോഗികളിൽ രണ്ടു ശതമാനം മാത്രമാണെന്ന് ടാസ്ക്ഫോഴ്സ് അംഗം ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുേമ്പാഴും അഞ്ചാം ദിവസവും 10ാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന കോവിഡ് വ്യാപനം കുറക്കാൻ സഹായിച്ചു.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ വ്യവസ്ഥയും രോഗവ്യാപനം തടയാൻ സഹായിക്കും. സ്ഥിതി ഗുരുതരമാകുന്ന സാഹചര്യമുണ്ടായാൽ തീരുമാനങ്ങൾ പുനഃപരിശോധിക്കാനും ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപടിയുണ്ടാകും. വൈറസിൽനിന്ന് സംരക്ഷണം നേരിടുന്നതിന് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏതെങ്കിലും പ്രത്യേക വാക്സിൻ ലഭിക്കുന്നതുവരെ കാത്തിരിക്കാതെ ലഭ്യമായ വാക്സിൻ സ്വീകരിക്കാൻ ആളുകൾ മുന്നോട്ടുവരണം. രാജ്യത്ത് നൽകുന്ന എല്ലാ വാക്സിനുകളും ഗുണനിലവാരം പരിശോധിച്ച് അംഗീകാരം നൽകിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 631 പേർക്കാണ് ജനുവരി മുതൽ ഇൻറൻസിവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയതെന്ന് ടാക്സ്ഫോഴ്സ് അംഗം ലഫ്. കേണൽ മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. ഇവരിൽ 612 പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്. ജനുവരി മുതലുണ്ടായ 273 മരണങ്ങളിൽ 265 പേരും വാക്സിൻ എടുത്തിരുന്നില്ല. വാക്സിൻ സ്വീകരിക്കുന്നതിെൻറ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

