കോവിഡ് ടെസ്റ്റ്: സർക്കാർ ഉറച്ചുതന്നെ; പ്രതിഷേധവും ശക്തമാകുന്നു
text_fieldsമനാമ: ജൂൺ 20 മുതൽ ചാർേട്ടഡ് വിമാന യാത്രക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുേമ്പാഴും കേരള സർക്കാർ പിന്നോട്ടില്ല. കോവിഡ് പരിശോധന നിർബന്ധമാണെന്നുതന്നെയാണ് ബുധനാഴ്ചയും സർക്കാർ മുഖ്യമന്ത്രി ആവർത്തിച്ചത്.
സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം ബഹ്റൈനിൽ കോവിഡ് പരിശോധനക്കുള്ള സാധ്യതകൾ തേടുകയുമാണ് പ്രവാസി സംഘടനകൾ ഇപ്പോൾ. ലക്ഷണങ്ങളില്ലാത്തവരെ പരിേശാധിക്കുന്നതിന് മതിയായ സൗകര്യം ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ഏതാനും ആശുപത്രികളിൽ ഇതിന് സൗകര്യം ഉണ്ടെങ്കിലും 40-50 ദിനാർ വരെയാണ് ഫീസ്. ലക്ഷണങ്ങൾ ഉള്ളവരുടെ പരിശോധന നടത്താൻ ചില സ്വകാര്യ ആശുപത്രികൾക്ക് അനുമതിയുണ്ട്. സാമ്പിൾ ശേഖരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. പരിശോധന നടത്തുന്നത് ആരോഗ്യ മന്ത്രാലയമാണ്. ഒരു ദിവസം 30 പേർക്ക് പരിശോധന നടത്തുന്നതിനുള്ള കിറ്റുകളാണ് മന്ത്രാലയം നൽകുന്നത്. രാജ്യത്ത് കേസുകൾ കൂടുന്നതിനാൽ ഇത് കുറക്കാനുള്ള സാധ്യതയുമുണ്ട്.
ആർ.ടി പി.സി.ആർ ടെസ്റ്റ്, ട്രൂനെറ്റ് കോവിഡ്, ആൻറിബോഡി ടെസ്റ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, ഇൗ ടെസ്റ്റുകൾ ഇത്രയധികം ആളുകൾക്ക് നടത്തി ഫലം ലഭ്യമാക്കുകയെന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 3-4 മണിക്കൂറിനകം ഫലം ലഭിക്കുമെന്നാണ് പറയുന്നതെങ്കിലും അത് നിശ്ചിത സമയത്ത് ലഭിക്കണമെന്നില്ല. ഇവിടെ നടത്തിയ പരിശോധനയിൽ നെഗറ്റിവ് ആയ ആൾക്ക് നാട്ടിലെത്തിയപ്പോൾ പോസിറ്റിവായ അനുഭവവുമുണ്ട്. പോസിറ്റിവായ ആളുകളെ പുറത്തിറങ്ങാൻ ബഹ്റൈനിൽ സർക്കാർ അനുവദിക്കില്ല. അവർ ക്വാറൻറീനിൽ കഴിയുേമ്പാഴും കൈയിൽ നിരീക്ഷണ വള അണിയണം. അപ്പോൾ എങ്ങനെയാണ് പോസിറ്റിവായ ആളുകൾ വിമാനത്തിൽ യാത്ര ചെയ്യുകയെന്ന് കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ ചോദിച്ചു. ബഹ്റൈനിൽ സമ്പർക്ക പട്ടികയിൽ കണ്ടെത്തുന്നവരെയും 37 ഡിഗ്രിക്ക് മുകളിൽ ശരീരോഷ്മാവ് ഉള്ളവരെയുമാണ് ഇപ്പോൾ പരിശോധനക്ക് വിധേയരാക്കുന്നത്. ലക്ഷണങ്ങൾ ഉള്ളവരെ പരിശോധിക്കുന്നതിന് തന്നെ സ്വകാര്യ ആശുപത്രികളിൽ നാലും അഞ്ചും ദിവസത്തെ ബുക്കിങ് ഉണ്ട്. ഇൗ സാഹചര്യത്തിൽ, ലക്ഷണങ്ങളില്ലാത്ത വിമാന യാത്രക്കാരെ പരിശോധിക്കണമെന്ന് പറയുന്നത് എങ്ങനെ സാധ്യമാകുമെന്നാണ് സംഘടനകൾ ചോദിക്കുന്നത്. സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, യു.എ.ഇയിൽ നടത്തുന്നതുപോലെ റാപ്പിഡ് ടെസ്റ്റ് ഇവിടെയും നടത്തുന്നതിന് എംബസി മുഖേനയുള്ള ശ്രമമാണ് വേണ്ടത്. ഇവിടുത്തെ സർക്കാറുമായി ബന്ധപ്പെട്ട് ഇതിനുള്ള സംവിധാനം ഒരുക്കിയാൽ പ്രശ്ന പരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം, ചാർേട്ടഡ് വിമാനങ്ങൾ സർവിസ് നടത്തുന്നത് നിർത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
