കോവിഡില്ലാ കാലത്തേക്കൊരുങ്ങി ബഹ്റൈൻ
text_fieldsമനാമ: രാജ്യത്ത് കോവിഡ്-19 നിയന്ത്രണം ലഘൂകരിക്കുന്നു, യാത്രക്കാർ ഇനി പി.സി.ആർ പരിശോധന നടത്തേണ്ട.
ബഹ്റൈൻ അന്തരാഷ്ട്ര എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് ഞായറാഴ്ച മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് പി.സി.ആർ പരിശോധന വേണ്ട. എത്തുന്നവരുടെ മുൻകരുതൽ ക്വാറന്റീനും റദ്ദാക്കി.
ഗവൺമെന്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ച കോവിഡ് പ്രതിരോധ സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.
കോവിഡ് പോസിറ്റിവ് കേസുകളുടെ കോൺടാക്റ്റുകൾക്കായുള്ള പ്രോട്ടോകോളുകളും പുതുക്കി. ബി അവെയ്ർ ആപ്പിൽ ഗ്രീൻ ഷീൽഡ് കൈവശംവെക്കാത്തവർ ഉൾപ്പെടെ, നിലവിലുള്ള കേസുകളുടെ എല്ലാ സമ്പർക്കത്തിലുള്ളവർക്കും മുൻകരുതൽ ഐസൊലേഷൻ റദ്ദാക്കി. ഞായറാഴ്ച മുതൽ നിലവിൽവരും.
പുതിയ നിയമമനുസരിച്ച്, കോവിഡ് ലക്ഷണം അനുഭവപ്പെടുന്ന സമ്പർക്കത്തിൽ മാത്രമേ പരിശോധനകൾ നടത്തൂ. അവർക്ക് ഒരു ദ്രുതപരിശോധന നടത്താൻ കഴിയും. ഫലം പോസിറ്റിവ് ആണെങ്കിൽ, പി.സി.ആർ ഡ്രൈവ്-ത്രൂ ടെസ്റ്റിങ് സെന്ററുകളിലേക്ക് നേരിട്ട് പോകാം. അവർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ പോലും പി.സി.ആർ തിരഞ്ഞെടുക്കാം, 444 എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ ബി അവെയ്ർ ആപ് വഴി അപ്പോയിൻമെന്റ് ബുക്ക് ചെയ്യാം.
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വാക്സിനേഷന്റെയും ബൂസ്റ്റർ ഷോട്ടുകളുടെയും ഫലപ്രാപ്തി ദേശീയ സൂചകങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് പ്രതിരോധ സമിതി പറഞ്ഞു.
എന്നാലും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ സ്വദേശികളോടും വിദേശികളോടും അഭ്യർഥിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.