Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​:...

കോവിഡ്​: ദുരിതത്തിലായവര്‍ക്ക് കരുതല്‍സ്​പര്‍ശവുമായി കെ.എം.സി.സി

text_fields
bookmark_border
കോവിഡ്​: ദുരിതത്തിലായവര്‍ക്ക് കരുതല്‍സ്​പര്‍ശവുമായി കെ.എം.സി.സി
cancel
camera_alt

കെ.​എം.​സി.​സി ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണ​ത്തി​ൽ​നി​ന്ന്​ 

മ​നാ​മ: കോ​വി​ഡ് വ്യാ​പ​ക​മാ​യ​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ഹ്‌​റൈ​നി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ ഭാ​ഗി​ക ലോ​ക്ഡൗ​ണി​ല്‍ ദു​രി​ത​ത്തി​ലാ​യ​വ​ര്‍ക്ക് ക​രു​ത​ല്‍സ്​​പ​ര്‍ശ​വു​മാ​യി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍. വ​രു​മാ​നം നി​ല​ച്ച​വ​ര്‍ക്കും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട് പ്ര​യാ​സ​ത്തി​ലാ​യ​വ​ര്‍ക്കു​മാ​ണ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് രാ​ജ്യം മു​ഴു​വ​ന്‍ അ​ട​ച്ചി​ട്ട​പ്പോ​ഴും റ​മ​ദാ​നി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തി​രു​ന്നു.കാ​രു​ണ്യ​സ്​​പ​ര്‍ശം പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള ഭ​ക്ഷ്യ​ക്കി​റ്റി​െൻറ വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ഫൈ​സ​ല്‍, വ​ള​ൻ​റി​യ​ര്‍ ക്യാ​പ്റ്റ​ന്‍ സി​ദ്ദീ​ഖ് ക​ണ്ണൂ​രി​ന് ന​ല്‍കി നി​ര്‍വ​ഹി​ച്ചു. 200ഓ​ളം കി​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കെ.​എം.​സി.​സി​യു​ടെ ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന​യാ​ണ് ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ സ​മാ​ഹ​രി​ക്കു​ന്ന​ത്.ഇ​വ വ​ള​ൻ​റി​യ​ര്‍മാ​ര്‍ മു​ഖേ​ന ബ​ഹ്‌​റൈ​നി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രി​ലേ​ക്ക് നേ​രി​ട്ടെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ലോ​കം​ത​ന്നെ അ​തി​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ പ​ര​സ്​​പ​ര​മു​ള്ള ക​രു​ത​ലു​ക​ളാ​ണ് സ​മാ​ശ്വാ​സ​മെ​ന്നും കെ.​എം.​സി.​സി​യു​ടെ ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ഹാ​യ​ങ്ങ​ളും സ​ഹ​ക​ര​ണ​വും ന​ൽ​കു​ന്ന എ​ല്ലാ​വ​ര്‍ക്കും ന​ന്ദി അ​ര്‍പ്പി​ക്കു​ന്ന​താ​യും കെ.​എം.​സി​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍, ജ​ന. സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - Covid: KMCC extends reserves to those in distress
Next Story