Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്: ആതുരശുശ്രൂഷ...

കോവിഡ്: ആതുരശുശ്രൂഷ പ്രവര്‍ത്തകരെ ആദരിച്ചു

text_fields
bookmark_border
കോവിഡ്: ആതുരശുശ്രൂഷ പ്രവര്‍ത്തകരെ ആദരിച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്​​സ്‌ ക​ത്തീ​ഡ്ര​ല്‍ ആ​തു​ര​ശു​ശ്രൂ​ഷ പ്ര​വ​ര്‍ത്ത​ക​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ​വെ​ച്ച്​ ഡോ. ​പി.​വി. ചെ​റി​യാ​ന്​ ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ല്‍ ഉ​പ​ഹാ​രം ന​ല്‍കു​ന്നു

മ​നാ​മ: ലോ​കം മു​ഴു​വ​ൻ കീ​ഴ​ട​ക്കി​യ കോ​വി​ഡ് 19 എ​ന്ന മ​ഹാ​വ്യാ​ധി​യെ നേ​രി​ടാ​ൻ ആ​തു​ര​ശു​ശ്രൂ​ഷ മേ​ഖ​ല​യി​ല്‍ പ്ര​വ​ർ​ത്ത​ന നി​ര​ത​രാ​യ ബ​ഹ്‌​റൈ​ൻ സെൻറ്​ മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്​​സ്‌ ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ 'ക്യു​ഡോ​സ്'​എ​ന്ന പ്രോ​ഗ്രാ​മി​ല്‍ ആ​ദ​രി​ച്ചു. ഓ​ണ്‍ലൈ​ന്‍ പ്രോ​ഗ്രാ​മി​ല്‍ മ​ല​ങ്ക​ര ഓ​ര്‍ത്ത​ഡോ​ക്​​സ്​ സ​ഭ​യു​ടെ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ബി​ജു ഫീ​ലി​പ്പോ​സ് കാ​ട്ടു​മ​റ്റ​ത്തി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സ​ല്‍മാ​നി​യ ഹോ​സ്​​പി​റ്റ​ലി​ലെ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ന​ബീ​ല്‍ അ​ല്‍ അ​ഷി​രി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.ബ​ഹ്​​റൈ​ൻ നാ​ഷ​ന​ല്‍ മെ​ഡി​ക്ക​ല്‍ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ അം​ഗം ഡോ. ​ജ​മീ​ല അ​ല്‍സ​ല്‍മാ​ന്‍, കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ എ​ന്നി​വ​രെ പ്ര​ത്യേ​ക​മാ​യി ആ​ദ​രി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ട്ര​സ്​​റ്റി സി.​കെ. തോ​മ​സ്, ഇ​ട​വ​ക​യി​ലെ മു​തി​ര്‍ന്ന അം​ഗം ഡോ. ​പി.​വി. ചെ​റി​യാ​ന്‍, ക​ത്തീ​ഡ്ര​ല്‍ മെ​ഡി​ക്ക​ല്‍ ടീം ​കോ​ഒാ​ഡി​നേ​റ്റ​ര്‍ ഡോ. ​എ​ലി​സ​ബ​ത്ത് ബേ​ബി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ചു. 145ഒാ​ളം ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ ആ​ദ​രി​ച്ചു. ഡോ. ​പി.​വി. ചെ​റി​യാ​ന്​ ക​ത്തീ​ഡ്ര​ലി​െൻറ ഉ​പ​ഹാ​രം ന​ൽ​കി. ക​ത്തീ​ഡ്ര​ല്‍ സെ​ക്ര​ട്ട​റി ജോ​ർ​ജ്​ വ​ര്‍ഗീ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health workersCovid bahrain
Next Story