കോവിഡ് മുൻകരുതൽ പാലിച്ചില്ല; റസ്റ്റാറൻറിനെതിരെ നടപടി
text_fieldsകോവിഡ് മുൻകരുതൽ പാലിക്കാത്ത റസ്റ്റാറൻറ് അധികൃതർ അടക്കുന്നു
മനാമ: കോവിഡ് മാനദണ്ഡം ലംഘിച്ച റസ്റ്റാറൻറിനെതിരെ അധികൃതർ നടപടി സ്വീകരിച്ചു. മുഹറഖ് ഗവർണറേറ്റ് പരിധിയിലെ റസ്റ്റാറൻറാണ് ഒരാഴ്ച അടച്ചിട്ടത്.
വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കെണ്ടത്തിയത്. ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രതിനിധികളും പരിശോധനയിൽ സഹകരിച്ചു.
റസ്റ്റാറൻറുകളിലും കഫേകളിലും പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങൾ സംബന്ധിച്ച് നേരേത്ത അറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചതിനാണ് നടപടി. എല്ലാ സ്ഥാപനങ്ങളും നിയമലംഘനങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കോവിഡ് മുൻകരുതലുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഇൻസ്പെക്ഷൻ ഡയറക്ടേററ്റ് അറിയിച്ചു.

