Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ പ്രതിരോധത്തിൽ...

കോവിഡ്​ പ്രതിരോധത്തിൽ വീഴ്​ച പാടില്ല -മന്ത്രിസഭ

text_fields
bookmark_border
കോവിഡ്​ പ്രതിരോധത്തിൽ വീഴ്​ച പാടില്ല -മന്ത്രിസഭ
cancel

മ​നാ​മ: കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ​ശ്ര​ദ്ധ​യോ​ടെ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച പാ​ടി​ല്ലെ​ന്ന്​ മ​ന്ത്രി​സ​ഭാ യോ​ഗം ആ​ഹ്വാ​നം ചെ​യ്​​തു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കാ​നാ​യ​ത്​ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്​ തു​ട​രേ​ണ്ട​ത്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണെ​ന്നും ഓ​ർ​മ​പ്പെ​ടു​ത്തി.

അ​ഫ്​​ഗാ​നി​സ്​​താ​നി​​ലു​ണ്ടാ​യ രാ​ഷ്​​ട്രീ​യ മാ​റ്റ​ങ്ങ​ൾ മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്​​തു. സ​മാ​ധാ​ന​വും ശാ​ന്തി​യും മു​റു​കെ പി​ടി​ച്ച്​ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യ​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. അ​ഫ്​​ഗാ​ൻ ജ​ന​ത​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പു​തി​യ ഭ​ര​ണ​കൂ​ടം മാ​നി​ക്കു​മെ​ന്നും പ്ര​തീ​ക്ഷ ​പ്ര​ക​ടി​പ്പി​ച്ചു.

മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ആ​റ്​ മാ​സ​ത്തി​നി​ടെ 23 ശ​ത​മാ​നം വ​ർ​ധ​ന​യെ​ന്ന്​ യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. ധ​ന​കാ​ര്യ മ​ന്ത്രി​യാ​ണ്​ ഇ​ത്​ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ കാ​ബി​ന​റ്റി​ൽ സ​മ​ർ​പ്പി​ച്ച​ത്. പോ​യ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ 23 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഇ​ത്ത​ര​മൊ​രു വ​ള​ർ​ച്ച നേ​ട്ട​മാ​ണെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. എ​ണ്ണ​യി​ത​ര വ​രു​മാ​ന​ത്തി​ൽ നാ​ല്​ ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. പൊ​തു പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വ്​ നാ​ല്​ ശ​ത​മാ​നം കു​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ട്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ക്കാ​ല​യ​ള​വി​നേ​ക്കാ​ൾ ബ​ജ​റ്റ്​ ക​മ്മി 35 ശ​ത​മാ​നം കു​റ​വ്​ വ​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും സാ​യു​ധ സേ​നാ വൈ​സ്​ ക​മാ​ൻ​റ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​​നും രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യും ത​മ്മി​ലു​ണ്ടാ​യ കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​ക​ളും പ്ര​തീ​ക്ഷ​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്ന്​ മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​ൻ പ​ര​സ്​​പ​ര സ​ന്ദ​ർ​ശ​ങ്ങ​ൾ കാ​ര​ണ​മാ​കു​മെ​ന്നും കാ​ബി​ന​റ്റ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ഹ്​​റൈ​ൻ യു​വാ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും ആ​ശ​യ​ങ്ങ​ളു​മു​ണ്ടാ​ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​വാ​ക്ക​ളു​ടെ ക​ഴി​വ്​ ശ​ക്​​ത​മാ​ക്കു​ന്ന​തി​ന്​ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ ആ​വി​ഷ്​​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നും വി​ല​യി​രു​ത്തി. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
TAGS:Covid defense bahrain Cabinet 
News Summary - Covid defense should not fall - Cabinet
Next Story