സ്നേഹമെന്നാൽ ഇവർക്ക് സേവനമാണ്...
text_fieldsമനാമ: കോവിഡ് വ്യാപനത്തെത്തുടർന്നുള്ള നിയന്ത്രണങ്ങൾമൂലം പ്രയാസത്തിലായവരെ സഹായിക്കാൻ കഴിഞ്ഞ 46 ദിവസമായി സേവനരംഗത്ത് നിറഞ്ഞുനിൽക്കുകയാണ് ചെങ്ങന്നൂർ സ്വദേശി അനിൽ സി.കെയും കോഴിക്കോട് സ്വദേശി ജലീൽ കോപ്പിലാനും. ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ പ്രവർത്തകരായ ഇരുവരും രാവിലെ 11 മുതൽ രാത്രി 10 വരെ സേവന രംഗത്തുണ്ടാകും.എല്ലാ ദിവസവും 70ഒാളം പേർക്കാണ് ഇവർ ഭക്ഷണസാധനങ്ങൾ എത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കഷ്ടപ്പെടുന്നവരുടെ അനുഭവങ്ങൾ അറിഞ്ഞാണ് അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അനിലും ജലീലും തീരുമാനിച്ചത്.
ബി.കെ.എസ്.എഫ് ഹെൽപ്ലൈൻ ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയപ്പോൾ ഇവർ ഭക്ഷണ സാധനങ്ങളുടെ വിതരണത്തിെൻറ ഒരു പങ്ക് ഏറ്റെടുക്കുകയായിരുന്നു. മൂന്നു സ്ഥലങ്ങളിൽനിന്നാണ് ഇവർ ഭക്ഷണ സാധനങ്ങൾ ശേഖരിക്കുന്നത്. തുടർന്ന് ആവശ്യക്കാരുടെ അടുത്ത് എത്തിക്കും. ഇൗ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരമൊരു സേവനം ചെയ്യാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ഇരുവരും പറഞ്ഞു. ൂറയിൽ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് അനിൽ. മനാമയിലെ കാർഗോ സ്ഥാപനത്തിൽ ജീവനക്കാരനാണ് ജലീൽ. സബർമതി 33750810, 33359897, 39156283.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
