ബഹ്​റൈൻ: പൊതുസ്ഥലങ്ങളില്‍ സംഘം ചേർന്നാൽ മൂന്ന് വര്‍ഷം തടവും 5,000 ദിനാർ പിഴയും 

23:03 PM
26/03/2020

മനാമ: പൊതു സ്ഥലങ്ങളില്‍ സംഘം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനത്തെുടര്‍ന്ന് നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും 5,000 ദിനാർ പിഴയും ഇൗടാക്കുമെന്ന്​ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി.

കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കൊറോണ വ്യാപന നിയന്ത്രണ സമിതിയുടെ തീരുമാനമനുസരിച്ചാണ് സംഘം ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

പൊതു നിരത്തുകള്‍, തീര പ്രദേശങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ അഞ്ചിലധികം പേര്‍ ഒരുമിച്ചു കൂടാന്‍ പാടില്ലെന്നാണ് നിയമം.

Loading...
COMMENTS