കോവിഡ്: ബഹ്റൈനിൽ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി
text_fieldsമനാമ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ബഹ്റൈനിൽ മെയ് ഏഴ് മുതൽ പാലിക്കേണ്ട പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് പ്രതിരോധ നടപടികൾക്കുള്ള നാഷണൽ ടാസ്ക് ഫോഴ്സിേൻറതാണ് തീരുമാനം.
പുതിയ നിർദേശങ്ങൾ:
1. ഉപഭോക്താക്കൾക്ക് നേരിട്ട് സേവനങ്ങൾ നൽകുന്ന വാണിജ്യ സ്ഥാപനങ്ങൾ മെയ് ഏഴിന് വൈകിട്ട് ഏഴ് മുതൽ തുറന്ന് പ്രവർത്തിക്കാം. കഴിഞ്ഞ രണ്ടാഴ്ച അടച്ചിട്ട സ്ഥാപനങ്ങളാണ് വീണ്ടും തുറക്കുന്നത്. അതേസമയം, ഇൗ സ്ഥാപനങ്ങൾ സർക്കാർ നിർദേശിക്കുന്ന മുൻകരുതലുകൾ പാലിക്കണം. പ്രധാന മുൻകരുതൽ നിർദേശങ്ങൾ:
* എല്ലാ ജീവനക്കാരും ഉപഭോക്താക്കളും മാസ്ക്ക് ധരിക്കണം
* തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടി സ്വീകരിക്കണം
* സ്ഥാപനങ്ങൾ സ്ഥിരമായി അണുവിമുക്തമാക്കണം.
* പ്രവേശന കവാടത്തിൽ ക്യൂ പാലിക്കുന്നതിനുള്ള അടയാളങ്ങൾ രേഖെപ്പടുത്തണം
2. സ്വകാര്യ മേഖലക്കുള്ള നിർദേശങ്ങൾ:
* പരമാവധി വീട്ടിലിരുന്ന് ജോലി നടപ്പാക്കണം
* ഒാഫീസിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറക്കണം. സാമുഹിക അകലം പാലിക്കണം
* തൊഴിലുടമ നൽകുന്ന ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണം
3. സിനിമാ തിയേറ്ററുകൾ തുടർന്നും അടച്ചിടും
4. സ്പോർട്സ് സെൻററുകൾ, ജിംനേഷ്യങ്ങൾ, ഫിറ്റ്നസ് സെൻററുകൾ, നീന്തൽക്കുളം, വിനോദ കേന്ദ്രങ്ങൾ എന്നിവ അടച്ചിടും
5. റസ്റ്റോറൻറുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മറ്റ് ഭക്ഷണ വിൽപന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടേക് എവേ, ഡെലിവറി എന്നിവ മാത്രം
6. ശീശ കഫേകൾ അടച്ചിടും. ഇവിടങ്ങളിൽ ഭക്ഷണം ടേക് എവേ, ഡെലിവറി രീതിയിൽ നൽകാം
7. സലൂണുകൾ തുടർന്നും അടഞ്ഞുകിടക്കും
8. സ്വകാര്യ ക്ലിനിക്കുകളിൽ അത്യാവശ്യമല്ലാത്ത മെഡിക്കൽ സേവനങ്ങൾ ഉണ്ടാകില്ല
9. ഗ്രോസറി സ്റ്റോറുകളിൽ ആദ്യ ഒരു മണിക്കൂറിൽ സേവനം പ്രായമായവർക്കും
ഗർഭിണികൾക്കും
10. പൊതു സ്ഥലങ്ങളിൽ അഞ്ച് പേരിലധികം ഒത്തുചേരാൻ പാടില്ല. പരമാവധി വീടുകളിൽ തന്നെ കഴിയണം. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.
11. പൊതു സ്ഥലങ്ങളിൽ എല്ലാവരും മാസ്ക്ക് ധരിക്കണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
