വീട്ടുനിരീക്ഷണം 10 ദിവസമായി കുറച്ചു
text_fieldsമനാമ: വിദേശത്തുനിന്ന് എത്തുന്നവർക്കും കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർക്കുമുള്ള വീട്ടുനിരീക്ഷണം 14 ദിവസത്തിൽ നിന്ന് 10 ദിവസമായി കുറച്ചു. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടാസ്ക് ഫോഴ്സിേൻറതാണ് ഇൗ തീരുമാനം. വിശദമായ പഠനത്തിനുശേഷമാണ് ഇൗ തീരുമാനം എടുത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅഇ് പറഞ്ഞു.
സ്വന്തം താൽപര്യത്തിൽ കോവിഡ് പരിശോധന ആഗ്രഹിക്കുന്നവർക്ക് അത് നടത്താൻ സ്വകാര്യ ആശുപത്രികൾക്ക് നാഷനൽ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി ലൈസൻസ് നൽകിയതായും അദ്ദേഹം പറഞ്ഞു. ലക്ഷണങ്ങളില്ലാത്തവർക്കും പരിശോധന നടത്താം. ഇതിനുള്ള ഫീസ് ആശുപത്രികൾക്ക് നിശ്ചയിക്കാം. രോഗ പ്രതിരോധത്തിന് മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയാറാകണം. ഒാരോ ദിവസവുമുള്ള കോവിഡ് പരിശോധനകൾ സജീവമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
