കോവിഡ് സ്ഥിരീകരിച്ചത് 616 ഇന്ത്യക്കാർക്ക്
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 616 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ ഒടുവിൽ പ്രസിദ്ധീകരിച്ച സമ്പർക്കപ്പട്ടികയിലെ കണക്കനുസ രിച്ചാണ് ഇത്. ഇതുവരെ ആറ് ഇന്ത്യക്കാരാണ് സുഖം പ്രാപിച്ചത്. ബഹ്റൈനിൽ ഇതുവരെ 2869 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 1370 പേർ സുഖംപ്രാപിച്ചു. 1491 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് ഇന്ത്യക്കാർക്കാണ്. ബഹ്റൈനികളാണ് രണ്ടാം സ്ഥാനത്ത്. 571 ബഹ്റൈൻ സ്വദേശികൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലാദേശ് സ്വദേശികളാണ്. 236 ബംഗ്ലാദേശികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
156 നേപ്പാളികൾക്കും 40 പാകിസ്താനികൾക്കും 16 സൗദികൾക്കും അഞ്ചു ശ്രീലങ്കക്കാർക്കും അഞ്ചു ഫിലിപ്പീനികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് ഏപ്രിൽ 26 വരെ 1909 പ്രവാസികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശ തൊഴിലാളികൾ ലേബർ ക്യാമ്പുകളിൽ തിങ്ങിനിറഞ്ഞ് താമസിക്കുന്നതാണ് രോഗം പകരാൻ പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. അതിനാൽ, ഇത്തരം ക്യാമ്പുകളിൽനിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വ്യവസായികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് ഇവരെ താമസിപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തുന്നത്. ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലെ മെഡിക്കൽ സംഘങ്ങൾ കമ്യൂണിറ്റി പൊലീസിെൻറ സഹായത്തോടെ വിവിധ ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തുന്നുണ്ട്. ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ഇവരെ മാറ്റിപ്പാർപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
