കോവിഡ്-19: ബഹ്റൈനിൽ ഒരാൾകൂടി മരിച്ചു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇറാനിൽനിന ്ന് തിരിച്ചെത്തിയ 65 വയസ്സുള്ള ബഹ്റൈൻ പൗരനാണ് മരിച്ചത്. ഇതോടെ ബഹ്റൈനിൽ മരണം മൂന്നായി. ഇയാൾക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്നവരിൽ 13 പേർകൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 177 ആയി ഉയർന്നു. പുതുതായി 15 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 212 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ രണ്ടുപേരൊഴികെ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മുൻകരുതൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരിൽ 79 പേരെക്കൂടി ചൊവ്വാഴ്ച വിട്ടയച്ചു. പരിശോധനകൾക്കു ശേഷം രോഗമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇവരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയത്. ഇതുവരെ 362 പേരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. രാജ്യത്ത് 26,646 പേരെയാണ് ഇതുവരെ പരിശോധനക്ക് വിധേയരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
