സമ്പർക്ക ശൃംഖല കണ്ടെത്താൻ ശ്രമം ഉൗർജിതം: 71കാരനിൽനിന്ന് ആറുപേർക്ക് രോഗം പകർന്നു
text_fieldsമനാമ: കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. വിവിധ സ്ഥലങ്ങളിൽ ഇതിനായി പരിശോധന നടത്തുന്നുണ്ട്. ജനൂസാൻ എന്ന ഗ്രാമം അടച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നതിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. ഒരു പ്രത്യേക സ്ഥലത്തെ മാത്രം ഉദ്ദേശിച്ചല്ല പരിശോധനകളെന്നും നിലവിലുള്ള രോഗികൾ പോയ സ്ഥലങ്ങളിൽ എല്ലാം പരിശോധനയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ യാത്ര ചെയ്ത സ്ഥലങ്ങൾ ഏതൊക്കെയെന്ന് മന്ത്രാലയത്തിെൻറ www.moh.gov.bh എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇൗ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ 444 എന്ന നമ്പറിൽ ബന്ധപ്പെട്ട് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണം. ജോലി സ്ഥലങ്ങളിൽ ആർക്കെങ്കിലും കോവിഡ്-19 രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വീകരിക്കേണ്ട കാര്യങ്ങളും മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കാതെ സാഹചര്യം നേരിടാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണം.
രോഗം സ്ഥിരീകരിച്ച സ്വദേശിയായ 71കാരനിൽനിന്ന് ആറ് പേർക്ക് രോഗം പകർന്നതായി മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ ഇറാനിൽനിന്ന് എത്തിയ രണ്ടുപേരുമായി ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു. അവരിൽനിന്നാണ് ഇയാളിലേക്ക് രോഗം പകർന്നത്. മാർച്ച് അഞ്ചിന് ഇയാൾ അൽമൊസാവി െഎ സെൻററിൽ പോയി. എട്ടിന് ഹൂറ ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങിൽ പെങ്കടുത്തു. ഒമ്പതിന് നോർത്ത് ജനൂസാൻ മഅ്തം സന്ദർശിച്ചു. 12ന് ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് -19 ഇല്ലെന്ന് കണ്ടെത്തി. 15ന് വീണ്ടും നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
