കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങൾ വിജയമെന്ന് ദേശീയ പ്രതിരോധ സമിതി
text_fieldsമനാമ: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതായി ദേശീയ പ്രതിരോധ സമിതി യോഗം വിലയിരുത്തി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പിന്തുണയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുണയായിട്ടുണ്ട്. പ്രതിരോധ, സുരക്ഷ, ആരോഗ്യ വിഷയങ്ങളില്‍ കൂടുതല്‍ കഴിവും പ്രാപ്തിയും നേടിയെടുക്കാനാവശ്യമായ വിഷയങ്ങള്‍ ദേശീയ പ്രതിരോധ സമിതി ഉപദേഷ്ടാവ് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ മുന്നോട്ടുവെച്ചു. രാജ്യത്തിെൻറയും ജനങ്ങളുടെയും താല്പര്യങ്ങള് മുന്‍നിര്‍ത്തി നിര്‍ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്കി.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബി.ഡി.എഫ്, ആഭ്യന്തര മന്ത്രാലയം, നാഷനല്‍ ഗാര്‍ഡ് എന്നിവ തയാറാക്കിയ പദ്ധതികളും പ്രവര്‍ത്തനങ്ങളും മികച്ചതായിരുന്നുവെന്നും ഫലപ്രദമായിരുന്നുവെന്നും യോഗം വിലയിരുത്തി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സേവകരെ തേടിയപ്പോള്‍ ജനങ്ങളില്‍നിന്നും അഭൂതപൂര്‍വമായ പ്രതികരണമാണ് ലഭിച്ചത്. ഏതു പ്രതിസന്ധിയെയും തരണംചെയ്യാന്‍ ഇത്തരം കൂട്ടായ്മക്കും ഐക്യത്തിനും സാധ്യമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, കായിക, യുവജന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധിയും ദേശീയ സുരക്ഷ സമിതി ഉപദേഷ്ടാവുമായ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
