ബഹ്റൈനിൽ 14 പേർ കൂടി സുഖം പ്രാപിച്ചു
text_fieldsമനാമ: കോവിഡ് -19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 14 പേരെ രോഗം ഭേദമായതിനെത്തുടർന്ന് ബുധനാഴ്ച ഡിസ്ചാർജ് ചെയ്തു. രാജ്യത്ത് ഇതുവരെ 95 പേരാണ് രോഗമുക്തി നേടിയത്. അതിനിടെ, 14 പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 160 ആയി.
നിലവിൽ നാല് പേരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായി 14 ദിവസത്തെ നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നവരിൽ 59 പേരെക്കൂടി ബുധനാഴ്ച വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരുടെ എണ്ണം 206 ആയി. ബഹ്റൈനിലേക്കുള്ള വിമാന സർവിസുകൾ ചുരുക്കാനുള്ള തീരുമാനം ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. ഇതിന് പുറമേ ഒരുമാസത്തേക്ക് നടപ്പാക്കുന്ന 11 നിയന്ത്രണങ്ങൾകൂടി ഇന്നലെ നടപ്പിൽവന്നു. 20 പേരിൽ കൂടുതൽ പെങ്കടുക്കുന്ന പരിപാടികൾ വിലക്കിയിട്ടുണ്ട്. റസ്റ്റാറൻറുകളിൽ പാർസൽ, ഡെലിവറി എന്നിവ മാത്രമായിരിക്കും ഉണ്ടായിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
