കോവിഡ്​ 19: ബഹ്​റൈനിൽ പരിശോധനാ ഫലം ഒാൺലൈനിൽ

22:29 PM
26/03/2020
online

മനാമ: ബഹ്​റൈനിൽ കോവിഡ്​ 19 പരിശോധന നടത്തിയവർക്ക്​ ഫലം ആരോഗ്യ മന്ത്രാലയത്തി​​െൻറ വെബ്​സൈറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്​. കൊറോണ വൈറസ്​ ടെസ്​റ്റ്​ റിസൾട്ട്​ ഇൗ സർവീസ്​ എന്നാണ്​ ഇതിന്​ ​പേരിട്ടിരിക്കുന്നത്​. 

സി.പി.ആർ നമ്പർ ഉൾപ്പെടെ വിവരങ്ങൾ നൽകിയാൽ വെബ്​സൈറ്റിൽ ഫലം ലഭിക്കും. പരിശോധനാ ഫലത്തി​​െൻറ അടിസ്​ഥാനത്തിൽ ആവശ്യമായ നിർദേശങ്ങളും ഇതിലൂടെ ലഭിക്കും. ഏറ്റവും വേഗത്തിൽ ഫലം ലഭ്യമാക്കി ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ്​ ഇതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു.

Loading...
COMMENTS