Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ് -19 ...

കോ​വി​ഡ് -19 വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി

text_fields
bookmark_border
കോ​വി​ഡ് -19  വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ  പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി
cancel

മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലി​യി​ലെ വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും മാ​സ്​​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്​​ത​താ​യി ഉ​ത്ത​ര മേ​ഖ​ല ഗ​വ​ര്‍ണ​ര്‍ അ​ലി ബി​ന്‍ ശൈ​ഖ് അ​ബ്​​ദു​ല്‍ ഹു​സൈ​ന്‍ അ​ല്‍ അ​സ്​​ഫൂ​ര്‍ വ്യ​ക്ത​മാ​ക്കി.കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ കീ​ഴി​ലു​ള്ള ബ​ഹ്റൈ​ന്‍ നാ​ഷ​ന​ല്‍ ടീ​മി​െൻറ​യും ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ല​ഖീ​ഫ പ്ര​ഖ്യാ​പി​ച്ച 'ഫീ​നാ ഖൈ​ര്‍' പ​ദ്ധ​തി​യു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നും ബ​ഹ്റൈ​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. റോ​യ​ല്‍ ബ​ഹ്റൈ​ന്‍ ഹോ​സ്​​പി​റ്റ​ല്‍, സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം, ദ​ക്ഷി​ണ മേ​ഖ​ല പൊ​ലീ​സ് ഡ​യ​റ​ക്​​ട​റേ​റ്റ്, ഹെ​ല്‍ത്ത്​ ഫ്ര​ൻ​ഡ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ഹെ​ല്‍ത്ത്​ സി​റ്റീ​സ് പ​ട്ടി​ക​യി​ൽ ആ​ലി ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ശു​ചീ​ക​ര​ണം.

ക​മ്യൂ​ണി​റ്റി പൊ​ലീ​സി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ട്രാ​ഫി​ക് വി​ഭാ​ഗം 10,000 മാ​സ്​​ക്കു​ക​ളും ഇ​തി​െൻറ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്​​തു. റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​നാ​ണ് മാ​സ്​​ക്കു​ക​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cleancovid
Next Story