Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ -19: ബഹ്റൈനിൽ...

കോവിഡ്​ -19: ബഹ്റൈനിൽ ഇന്ത്യക്കാരിൽ അഞ്ച്​ പേർ സുഖം പ്രാപിച്ചു

text_fields
bookmark_border
കോവിഡ്​ -19: ബഹ്റൈനിൽ ഇന്ത്യക്കാരിൽ അഞ്ച്​ പേർ സുഖം പ്രാപിച്ചു
cancel

മനാമ: ബഹ്​റൈനിൽ രോഗം സ്​ഥിരീകരിച്ച ഇന്ത്യക്കാരു​ടെ എണ്ണം 100 ആയി. ഇവരിൽ അഞ്ച്​ പേർ സുഖം പ്രാപിച്ചു. 34 വയസുള്ള ആള ാണ്​ ഒടുവിൽ സ്​ഥിരീകരിച്ച ഇന്ത്യക്കാരൻ. മാർച്ച്​ 19ന്​ ഇന്ത്യയിൽ നിന്ന്​ എത്തിയ ഇയാൾ പരിശോധനക്കുശേഷം വീട്ടുന ിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്​.

ആരോഗ്യ മന്ത്രാലയത്തി​​െൻറ മെഡിക്കൽ സംഘം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു ബംഗ്ലാദേശി സ്വദേശിക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇയാൾക്കൊപ്പം താമസിച്ച 15 ബംഗ്ലാദേശ്​ സ്വദേ​ശികൾക്കും ഇയാളിൽനിന്ന്​​ രോഗം പകർന്നിട്ടുണ്ട്​. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റുള്ളവരെയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്​. മൂന്ന്​ മാസവും നാല്​ മാസവും പ്രായമായ ഒാരോ കുട്ടികൾക്കും രാജ്യത്ത്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

ഇവർ സുഖം പ്രാപിച്ചു. 20 വയസിൽ താഴെയുള്ള 77 പേർക്കാണ്​ രോഗം കണ്ടെത്തിയത്​. ഇവരിൽ 37 പേർ സുഖം പ്രാപിച്ചു. രോഗം സ്​ഥിരീകരിച്ചവരിൽ 25 പേർ 10 വയസിൽ താഴെയുള്ളവരാണ്​. 50 വയസിനുമേൽ പ്രായമുള്ള 224 പേർക്കും രോഗം കണ്ടെത്തി. ഇതുവരെ രോഗം സ്​ഥിരീകരിച്ചവരിൽ 502 പേർ ബഹ്​റൈനികളാണ്​.

ബംഗ്ലാദേശികളായ 35 പേർക്കും നേപ്പാൾ സ്വദേശികളായ 12 പേർക്കും സൗദി സ്വദേശികളായ 16 പേർക്കും രോഗം കണ്ടെത്തി. ഇൗജിപ്​ത്​ (അഞ്ച്​), കുവൈത്ത്​ (നാല്​), പാകിസ്​താൻ (രണ്ട്​), ബ്രിട്ടൻ (രണ്ട്​) എന്നീ രാജ്യക്കാരും രോഗം സ്​ഥിരീകരിച്ചവരിൽ ഉണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19India News
News Summary - Covid 19 Bahrain Indians-Gulf News
Next Story