കോവിഡ്-19 പ്രതിരോധം : ബഹ്റൈന്‍ അന്താരാഷ്ട്ര സമൂഹത്തിെൻറ പ്രശംസ
text_fieldsമനാമ: കോവിഡ്-19നെ പ്രതിരോധിക്കുന്നതിനുള്ള പഴുതടച്ച ബഹ്റൈെൻറ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിെൻറ പ്രശംസ. ലോകാരോഗ്യ സംഘടനയുടെ മിഡിൽ ഇൗസ്റ്റ് മേഖല ഓഫിസാണ് ബഹ്റൈനില്‍ നടത്തിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യസുരക്ഷക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ കരുത്തുറ്റതായിരുന്നു.
രോഗം പടരാതിരിക്കുന്നതിന് സ്വീകരിച്ച മുന്‍കരുതലുകളും രോഗബാധ സംശയിക്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ഐസൊലേഷന്‍ സംവിധാനങ്ങളും താമസിക്കുന്നിടങ്ങളില്‍ ചെന്ന് നടത്തിയ മെഡിക്കല്‍ പരിശോധനകളും ജനങ്ങള്‍ക്കിടയില്‍ നടത്തിയ വലിയ തോതിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. ലോകാരോഗ്യ സംഘടന അപ്പപ്പോള്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലും ബഹ്റൈന്‍ മുന്‍പന്തിയിലായിരുന്നു. കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി ലോകാരോഗ്യ സംഘടന മേഖല ഓഫിസ് കൈറോവില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് ബഹ്റൈന്‍ നടത്തിയ ശ്രമങ്ങളെ മാതൃകാപരമെന്ന് വിലയിരുത്തിയത്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുകയും വിമാന സര്‍വിസുകള്‍ കുറക്കുകയും ചെയ്തതും ആശ്വാസകരമായ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മേഖല ഓഫിസ് ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ മന്ദരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
