കോവിഡ്-19 : 9 പേർകൂടി സുഖം പ്രാപിച്ചു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ്-19 രോഗം ബാധിച്ചവരിൽ ഒമ്പതു പേർകൂടി സുഖം പ്രാപിച്ചതായി ആ രോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 44 ആയി ഉയർന്ന ു. ബഹ്റൈൻ സ്വദേശികളായ ഒരു പുരുഷനും ആറ് സ്ത്രീകളും, ഇൗജിപ്തിൽനിന്നുള്ള ഒരു സ്ത ്രീ, തായ്ലൻഡിൽനിന്നുള്ള ഒരു സ്ത്രീ എന്നിവരാണ് വെള്ളിയാഴ്ച സുഖം പ്രാപിച്ചത്. വിദ ഗ്ധരായ മെഡിക്കൽ സംഘത്തിെൻറ പരിശോധനയിൽ രോഗമുക്തി നേടിയെന്ന് ഉറപ്പാക്കി ഇവ രെ ഡിസ്ചാർജ് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ചാണ് പരിശോ ധന നടത്തിയത്. ഇവരുടെ ആരോഗ്യനില തുടർന്നും നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇറ്റലി, ദക്ഷിണ കൊറിയ, ഇൗജിപ്ത്, ലബനാൻ എന്നിവിടങ്ങളിൽനിന്ന് എത്തിയവർ 14 ദിവസത്തേക്ക് വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. മറ്റുള്ളവരുമായുള്ള സമ്പർക്കം ഇവർ ഒഴിവാക്കണം. 444 എന്ന നമ്പറിൽ വിളിച്ചോ ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് സന്ദർശിച്ചോ വൈദ്യ പരിശോധനക്കുള്ള നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയാൻ നടപടികൾ ശക്തം
മനാമ: കോവിഡ്-19 രോഗ വ്യാപനം തടയാനുള്ള സർക്കാറിെൻറ മുൻകരുതൽ നടപടികൾ ശക്തമായി തുടരുന്നു. പൊതു സ്ഥലങ്ങളിൽ അണുനശീകരണം ഉൾപ്പെടെ പുരോഗമിക്കുകയാണ്. ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) നേതൃത്വത്തിൽ സേവനകേന്ദ്രങ്ങളിൽ അണുനശീകരണവും ശുചീകരണവും നടത്തി. ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി.
അതിനിടെ, സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ അടച്ചിടുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് പൊലീസ് അറിയിച്ചു.
ഇത്തരം വിവരം പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്ന് നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് പൗരൻമാരോടും രാജ്യത്തെ പ്രവാസികളോടും പൊലീസ് ആവശ്യപ്പെട്ടു.
ഒരു പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസി കൊറോണ വൈറസ് ബാധിച്ച് മരിെച്ചന്നും പ്രചാരണമുണ്ടായിരുന്നു. ഇൗ പ്രചാരണം തെറ്റാണെന്ന് പുനരധിവാസ, നവീകരണ വകുപ്പ് ഡയറക്ടർ ജനറൽ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റി
മനാമ: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെച്ചു. 20 മുതൽ 22 വരെയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ നടക്കേണ്ടിയിരുന്നത്. ആഗോളതലത്തിൽ രോഗം വ്യാപിച്ച സാഹചര്യത്തിൽ ഫോർമുല വൺ മാനേജ്മെൻറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മത്സരം മാറ്റാൻ തീരുമാനിച്ചതെന്ന് ബഹ്റൈൻ ഇൻറർനാഷനൽ സർക്യൂട്ട് അറിയിച്ചു.
മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിനാണ് മുൻഗണനയെന്നും ഇൗ വർഷം അവസാനം മത്സരം ബഹ്റൈനിൽ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ പറഞ്ഞു. നേരത്തേ, മത്സരം കാണികളില്ലാതെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തുക തിരികെ നൽകുമെന്നും അറിയിച്ചു. എന്നാൽ, തുടർ ചർച്ചകൾക്കൊടുവിൽ മത്സരം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
ഇറാനിൽനിന്ന് എത്തിച്ചവരിൽ നാലു പേർക്കുകൂടി രോഗം
മനാമ: ഇറാനിൽനിന്ന് കഴിഞ്ഞ ദിവസം എത്തിച്ചവരിൽ നാലുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ, ഇൗ സംഘത്തിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 83 ആയി.രോഗ ബാധിത രാജ്യങ്ങളിൽനിന്ന് എത്തിയവരും അവരുമായി സമ്പർക്കം പുലർത്തിയവരും ഉൾപ്പെടെ മറ്റ് 83 പേരും ചികിത്സയിലുണ്ട്. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരിൽ മറ്റ് 164 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.
ഇതുവരെ 9254 പേരെയാണ് ആരോഗ്യ മന്ത്രാലയം പരിശോധനക്ക് വിധേയരാക്കിയത്.
തൊഴിലാളികളെ പരിശോധിച്ചു
മനാമ: കോവിഡ്-19 രോഗിയുമായി സമ്പർക്കം പുലർത്തിയ തൊഴിലാളികളെ ആരോഗ്യ മന്ത്രാലയം അധികൃതർ പരിശോധിച്ചു. തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന ഒരു ലേബർ ക്യാമ്പിൽ എത്തിയായിരുന്നു പരിശോധന. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റിവ് ആണ്. മുൻകരുതൽ എന്ന നിലയിൽ എല്ലാ തൊഴിലാളികളെയും 14 ദിവസത്തേക്ക് പ്രത്യേക നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് തന്നെയാണ് വിദഗ്ധ മെഡിക്കൽ സംഘത്തിെൻറ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇതിനോട് കമ്പനി ഉടമയും സഹകരിച്ചു. തൊഴിലാളികളുടെ ശമ്പളം മുടങ്ങില്ലെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളോട് സഹകരിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയ കമ്പനി ഉടമയെ അഭിനന്ദിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.