ബഹ്റൈനിൽ എട്ട് പേർക്ക് കൂടി കോവിഡ് 19
text_fieldsമനാമ: ബഹ്റൈനിൽ എട്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 180 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 125 പേരാണ് സുഖം പ്രാപിച്ചത്.
രോഗ വ്യാപനം തടയുന്നതിന് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം വ്യാപരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സിനിമാ ശാലകളും ശീശ കഫേകളും ജിംനേഷ്യങ്ങളും മറ്റും അടക്കുക എന്നതുൾപ്പെടെ 11 നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം സർക്കാർ പുറപ്പെടുവിച്ചത്. സർക്കാർ ഒാഫിസുകളിൽ വീട്ടിലിരുന്ന് ജോലി െചയ്യുന്ന സമ്പ്രദായവും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച പകുതി ജീവനക്കാർ വീട്ടിലും മറ്റുള്ളവർ ഒാഫിസിലും ജോലി െചയ്യുന്ന രീതിയിലാണ് ഇത് നടപ്പാക്കുക. രാജ്യത്തെ പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരങ്ങൾ ഉണ്ടായിരുന്നില്ല.
രോഗലക്ഷണങ്ങൾ കണ്ടാൽ 444 എന്ന നമ്പറിൽ വിളിച്ച് ആരോഗ്യ പ്രവർത്തകരുടെ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
