ബിസിനസ് രേഖകളിൽ കൃത്രിമം; 24,000 ദീനാറിന്റെ പരാതി കോടതി തള്ളി
text_fieldsമനാമ: വാണിജ്യ രജിസ്ട്രേഷൻ (സി.ആർ) വിൽപനയുമായി ബന്ധപ്പെട്ട 24,000 ബഹ്റൈനി ദീനാറിന്റെ അവകാശവാദം ഉന്നയിച്ചു നൽകിയ ഹരജി സിവിൽ കോടതി തള്ളി. വിൽപന കരാർ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്താത്തതും രജിസ്റ്റർ ചെയ്യാത്തതുമാണ് ഹരജി തള്ളാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.
ഒരു വ്യക്തിഗത സ്ഥാപനത്തിന്റെ വാണിജ്യ രജിസ്ട്രേഷൻ 30,000 ദീനാറിന് വിൽക്കാൻ വാദിയും പ്രതിയും തമ്മിൽ ധാരണയായിരുന്നു. ഇതിൽ 6000 ദീനാർ പ്രതി നൽകിയെങ്കിലും ബാക്കി 24,000 ദീനാർ നൽകിയില്ലെന്ന് കാണിച്ചാണ് വാദി കോടതിയെ സമീപിച്ചത്. എന്നാൽ, ഈ കരാർ നിയമപരമായി നോട്ടറൈസ് ചെയ്തിട്ടില്ലെന്നും വാണിജ്യ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി.
ബഹ്റൈൻ നിയമപ്രകാരം ഒരു വാണിജ്യ സ്ഥാപനത്തിന്റെ വിൽപന നോട്ടറി പബ്ലിക്കിന് മുന്നിൽ രേഖപ്പെടുത്തുകയും വാണിജ്യ രജിസ്റ്ററിൽ ചേർക്കുകയും പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഈ കരാർ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

