തൊഴിൽ ലംഘനത്തിന് പിടിയിലായ പ്രവാസികളുടെ കേസുകൾ പിൻവലിക്കാൻ കോടതി ഉത്തരവ്
text_fieldsമനാമ: തൊഴിൽ ലംഘനത്തിന് പിടിയിലായ 27 പ്രവാസികളുടെ കേസുകൾ പിൻവലിക്കാൻ കോടതി ഉത്തരവ്. പിടിയിലായവർക്ക് സാധുവായ പെർമിറ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെതുടർന്നാണ് കേസുകൾ കോടതി തള്ളിയത്.
നിയമലംഘനത്തിന് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ ലോവർ ക്രിമിനൽ കോടതി എല്ലാ പ്രതികളെയും കുറ്റമുക്തരാക്കി. കേസിനാസ്പദമായ സംഭവം നടന്നത് 2024ലാണ്. ഒന്നാം പ്രതി ആവശ്യമുള്ള പെർമിറ്റുകളില്ലാതെ 26 തൊഴിലാളികളെ തന്റെ സ്ഥാപനങ്ങളിൽ ജോലിക്കുവെച്ചു എന്നായിരുന്നു പ്രോസിക്യൂട്ടർമാരുടെ ആരോപണം.
2006ലെ 19 നമ്പർ തൊഴിൽ നിയമം പ്രകാരവും 2014 ലെ തൊഴിൽ ഭേദഗതി പ്രകാരമുള്ള വ്യവസ്ഥകളും പ്രകാരമാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരുന്നത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ഔദ്യോഗികമായി കേസ് റഫർ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂഷന് കേസ് കൊണ്ടുവരാനോ കോടതിയിൽ വാദം ഉന്നയിക്കാനോ നിയമപരമായ അവകാശമില്ലെന്നും പ്രതിഭാഗം വക്കീൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

