പെർമിറ്റില്ലാതെ ഹജ്ജിന് കൊണ്ടുപോയ സംഭവം; ട്രാവൽ ഗ്രൂപ്പിനെതിരായ അന്തിമവിധി ശരിവെച്ച് സുപ്രീം കോടതി
text_fieldsമനാമ: പെർമിറ്റില്ലാതെ ബഹ്റൈനിൽനിന്ന് തീർഥാടകരെ ഹജ്ജിന് കൊണ്ടുപോയ സംഭവത്തിൽ ട്രാവൽ ഗ്രൂപ്പിനെതിരായ അന്തിമ വിധി ശരിവെച്ച് സുപ്രീം കോടതി. സംഭവത്തിൽ ഒരു ലക്ഷം ദീനാർ പിഴയായി ഗ്രൂപ് നൽകണമെന്നായിരുന്നു വിധി. അതിനെതിരെ ട്രാവൽ ഗ്രൂപ് നൽകിയ ഹരജി പരാജയപ്പെടുകയായിരുന്നു.
2023 ഹജ്ജ് സീസണിലാണ് സംഭവം. 80 പേരടങ്ങിയ സംഘത്തെയും കൊണ്ടാണ് ട്രാവൽസ് അന്ന് ഔദ്യോഗിക അനുമതിയില്ലാതെ ഹജ്ജിനായി കൊണ്ടു പോയത്. ഒരു തീർഥാടകനിൽ നിന്ന് 500 ദീനാർ വീതം യാത്രാ ചെലവായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ സംഘത്തോടൊപ്പമുണ്ടായിരുന്ന രണ്ടുപേർ അന്ന് മക്കയിൽ വെച്ച് ഹൃദായാഘാതം മൂലം മരണപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

