Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയുവതിയെ തടവിലാക്കി...

യുവതിയെ തടവിലാക്കി പെൺവാണിഭം:  രണ്ട​ുപേർക്ക്​ അഞ്ചുവർഷം തടവ്​

text_fields
bookmark_border
actress attack
cancel

മനാമ: സ്​ത്രീയെ തടവിലാക്കി പെൺവാണിഭത്തിന്​ ഉപയോഗിച്ച കേസിൽ ഇടനിലക്കാരായ രണ്ട്​ ബംഗ്ലാദേശികൾക്ക്​ അഞ്ചുവർഷം ശിക്ഷ വിധിച്ചു.  ഇ​െന്താനേഷ്യക്കാരിയെ​ മികച്ച തൊഴിൽ വാഗ്​ധാനം നൽകി നിലവിൽ ജോലി ചെയ്​തിരുന്ന സ്ഥാപനത്തിൽ നിന്ന്​ പുറത്ത്​കൊണ്ടുവരികയായിരുന്നുവെന്ന്​  പ്രാദേശിക ഇംഗ്ലീഷ്​ പത്രം റിപ്പോർട്ട്​ ചെയ്​തു. കഴിഞ്ഞ വർഷം മാർച്ച്​ അവസാനമായിരുന്നു സംഭവം. ​ 

ഇവർ യുവതിയെ അപ്പാർട്ട്​മ​െൻറിൽ  അടച്ചിട്ട്​  പെൺവാണിഭം നടത്തുകയായിരുന്നു.ഒരു ദിവസം 13 ഒാളം പേരിൽനിന്നുവരെ പ്രതികൾ പണം ഇൗടാക്കി സ്​ത്രീയെ പീഡിപ്പിക്കാൻ കൂട്ടുനിന്നു. ഇതിനിടെ അടുത്ത അപ്പാർട്ട്​മ​െൻറിൽ വന്ന ഒരാളോട്​ സഹായം അഭ്യർഥിച്ച യുവതി ത​​െൻറ ദയനീയ അവസ്ഥ  അറിയിച്ചതാണ്​ രക്ഷപ്പെടാനുള്ള നിമിത്തമായത്​. ഇയാൾ  അറിയിച്ച പ്രകാരം എത്തിചേർന്ന പോലീസ്​ തന്ത്രപൂർവം യുവതിയെ രക്ഷിക്കുകയായിരുന്നുവെന്നാണ്​ കേസ്​. നാലുപേരാണ്​ അന്ന്​ അറസ്​റ്റിലായത്​. പ്രതികളിൽ രണ്ടുപേർക്ക്​ മൂന്ന്​ വർഷം തടവും ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtgulf newsmalayalam news
News Summary - court-bahrain-gulf news
Next Story