അബു സയ്ദയിലെ ബോംബ് സ്േഫാടനം: ഒരു പ്രതിക്ക് വധശിക്ഷ
text_fieldsമനാമ: 2015 ആഗസ്റ്റ് 28 ന് അബു സയ്ദയിൽ നടന്ന രണ്ട് ബോംബാക്രമണകേസുകളിലെ പ്രതികളിലൊരാൾക്ക് വധശിക്ഷയും 26 പേർക്ക് തടവുശിക്ഷയും വിധിച്ചു. സംഭവത്തിൽ ഒരു പോലീസുദ്യോഗസ്ഥൻ കൊല്ലപ്പെടുകയും അനേകംപേർക്ക് പരിൽക്കുകയും ചെയ്തിരുന്നു. പ്രതികളായ 13 പേർക്ക് 25 വർഷം തടവും എട്ടുപേർക്ക് 15 വർഷം തടവും വിധിച്ചിട്ടുണ്ട്. ഹൈ ക്രിമിനൽ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
കുറ്റവാളികളെ സഹായിച്ചതിെൻറ പേരിൽ രണ്ടുപേർക്ക് അഞ്ചുവർഷം തടവും മൂന്നുപേർക്ക് രണ്ട് വർഷം വീതവും ശിക്ഷ അനുഭവിക്കണം. ആറുപേരെ വെറുതെവിട്ടു. സംഭവത്തിൽ പ്രതികളായ 25 പേരുടെ പൗരത്വം ഭീകര വിരുദ്ധ നിയമപ്രകാരം റദ്ദാക്കിയിട്ടുമുണ്ട്. ബുദയ്യ ഹൈവെയിലെ കൺട്രി മാളിനടുത്തായി നടത്തിയ സ്ഫോടനത്തിലാണ് പോലീസുകാരൻ കൊല്ലപ്പെട്ടതും നിരവധി പോലീസുദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തത്.
സംഭവത്തിൽ വാജ്ദി സാലെഹ് എന്ന േപാലീസുകാരനാണ് ജീവൻ നഷ്ടപ്പെട്ടത്. ബോംബ് സ്ഫോടനത്തിെൻറ പ്രകമ്പനം കിലോമീറ്ററുകൾക്ക് അപ്പുറംവരെ ഉണ്ടായതായി കുറ്റപത്രത്തിൽ പറഞ്ഞു. അതിശക്തമായ സ്ഫോടക വസ്തുവാണ് തീവ്രവാദികൾ ഉപയോഗിച്ചത്. ഒരു ബഹ്റൈനിക്കും ഭാര്യക്കും കുഞ്ഞിനും സംഭവത്തിൽ പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
