ഭീകരാക്രമണ കേസിൽ ആറുപേർക്ക് വധശിക്ഷ വിധിച്ചു
text_fieldsമനാമ: ഭീകരാക്രമണങ്ങൾ നടത്തുകയും സൈനിക മേധാവിയെ വധിക്കാൻ പദ്ധതിയിടുകയും ചെയ്ത സംഭവത്തിൽ ആറുപേർക്ക് ഹൈ മിലിട്ടറി കോടതി വധശിക്ഷ വിധിച്ചു. ഇതിൽ ഒരാൾ ബി.ഡി.എഫ് ഭടനും മറ്റൊരാൾ ഭീകര പട്ടികയിൽ ഉള്ള ആളുമാണ്. കേസിൽ 18 പേർക്കെതിരെയാണ് വിചാരണ നടന്നത്. വധശിക്ഷക്ക് വിധിച്ചവർക്ക് 15 വർഷത്തെ തടവുശിക്ഷയും നൽകാൻ ഉത്തരവായി. ഏഴുപേർക്ക് ഏഴുവർഷം വീതം തടവുശിക്ഷ ലഭിക്കും.ഭീകരാക്രമണത്തിന് സഹായം നൽകിയതാണ് ഇവർക്കെതിരെയുള്ള കുറ്റം. അഞ്ചുപേെര കേസിൽ കുറ്റമുക്തരാക്കി.
വധശിക്ഷക്ക് വിധിക്കപ്പെട്ട അൽ സായിദ് മുർതാദ അൽ സിന്ധി യു.എസിെൻറ ആഗോള ഭീകര പട്ടികയിൽ പെട്ട ആളാണ്. ഇയാൾക്കെതിരെ ഭീകരതയുമായി ബന്ധമുള്ള നിരവധി കേസുകളുണ്ട്. മുബാറക് ആദിൽ മുബാറക് മുഹാന, ഫാദിൽ അസ്സയിദ് അബ്ബാസ് ഹസൻ റാഥി, അസ്സയിദ് അലവി ഹുസൈൻ അലവി, മുഹമ്മദ് അബ്ദുൽ ഹസൻ അഹ്മദ് അൽ മെതഗ്വി, ഹബീബ് അബ്ദുല്ല ഹസൻ അലി അൽ ജംറി എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട മറ്റ് അഞ്ചുപേർ.
ഇതിൽ സിന്ധി ഇപ്പോൾ ഇറാനിലും അൽ ജംറി ഇറാഖിലും ഒളിവിൽ കഴിയുകയാണ്. ഇവരാണ് ഭീകരസംഘത്തിന് രൂപം നൽകുകയും അത് നടത്തുകയും ചെയ്തത്. ഇവർ ബി.ഡി.എഫ് മേധാവിയെ വധിക്കാൻ പദ്ധതിയിടുകയും അതിനായി ആളെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ പദ്ധതി തകർക്കുകയും 10 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾക്ക് വിധിക്കെതിരെ സുപ്രീം മിലിട്ടറി അപ്പീൽ കോടതിയിലും മിലിട്ടറി കസാഷൻ കോടതിയിലും അപ്പീൽ നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
