കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു
text_fieldsറിഫ ഏരിയ കപ്പിൾസ് മീറ്റിൽ അലി അഷ്റഫ് സംസാരിക്കുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നടത്തുന്ന ‘തണലാണ് കുടുംബം’ എന്ന കാമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ കപ്പിൾസ് മീറ്റ് സംഘടിപ്പിച്ചു. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ അലി അഷ്റഫ് കപ്പിൾസുമായി സംവദിച്ചു. കെട്ടുറപ്പുള്ള കുടുംബങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നത് നമ്മുടെ സമൂഹത്തെ ബാധിച്ച ഗുരുതരമായ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതപങ്കാളികൾ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കണം. മക്കൾക്ക് റോൾ മോഡലുകളായി ഉയർന്ന ധാർമികത ജീവിതത്തിൽ പുലർത്തിയാൽ കുടുംബം മനോഹരമാകുന്ന കാഴ്ച കാണാം. വീടകങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുടുംബപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് അവരുടെ മക്കളെയാണെന്നും അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉബൈസ് പ്രാർഥന നിർവഹിച്ചു. അഹമ്മദ് റഫീഖ് സമാപന പ്രസംഗം നടത്തി. നജാഹ്, ഹാരിസ് അഷ്റഫ്, ബഷീർ, സുഹൈൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

