Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ഒറ്റപ്പെട്ട...

ബഹ്​റൈനിൽ ഒറ്റപ്പെട്ട വയോധിക ദമ്പതികൾ നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
ബഹ്​റൈനിൽ ഒറ്റപ്പെട്ട വയോധിക ദമ്പതികൾ നാട്ടിലേക്ക്​ മടങ്ങി
cancel

മനാമ: ആകസ്​മികമായി ബഹ്​റൈൻ ആശുപത്രിയിൽ ശസ്​ത്രക്രിയക്ക്​ വിധേയനാകേണ്ടി വന്ന ഉത്തരാഖണ്ഡ്​ സ്വദേശി വയോധികന ും ഭാര്യയും കഴിഞ്ഞ ദിവസം നാട്ടിലേക്ക്​ മടങ്ങി. ​ ഹരിദ്വാർ സ്വദേശിയായ സലീം സാരായിയും ഭാര്യയുമാണ്​ തിരിച്ചുപോ യത്​. ഇവർ ഉംറക്കായി സൗദിയിലേക്ക്​ പോകവെ, ഡിസംബർ 15ന്​ ‘ഗൾഫ്​ എയറി​’​​െൻറ ട്രാൻസിറ്റ്​ വിമാനത്തിൽ ബഹ്​റൈനിൽ ഇറങ്ങിയപ്പോൾ സലീമിന്​ നെഞ്ചുവേദന വന്നതിനെ തുടർന്ന്​ ഇവിടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ‘ഗൾഫ്​ എയർ’ അധികൃതർ തന്നെ മുൻകയ്യെടുത്താണ്​​ ബി.ഡി.എഫ്​ ആശുപത്രിയിലാക്കിയ്​. പ​രിശോധന നടത്തിയപ്പോൾ ഉടൻ അഡ്​മിറ്റായി ചികിത്സ നടത്തണമെന്ന്​​ ഡോക്​ടർമാർ നിർദേശിച്ചു.

അതിനാൽ ഇവിടെ നിന്നു തന്നെ ശസ്​ത്രക്രിയ ചെയ്യേണ്ടി വന്നു. ഇൗ ചെലവും ‘ഗൾഫ്​ എയറാ’ണ്​ വഹിച്ചത്​. ആശുപത്രിയിലെ വിശ്രമത്തിന്​ ശേഷം കഴിഞ്ഞ ആഴ്​ച ഇവരെ ഡിസ്​ചാർജ്​ ചെയ്​തു. ജനുവരി ഒന്നിന്​ ശേഷം മാത്രമേ യാത്ര പാടുള്ളൂ എന്ന്​ ഡോക്​ടർമാർ അറിയിച്ചതിനാൽ, ഇവരെ നേരെ മനാമയിലെ ഒരു ഹോട്ടലിലേക്ക്​ മാറ്റി. മറ്റ്​ ചെലവുകൾ തങ്ങൾ വഹിച്ചതിനാൽ, താമസക്കാര്യങ്ങൾ എംബസി നോക്ക​െട്ട എന്ന നിലപാട്​ വിമാനകമ്പനി സ്വീകരിച്ചു.

ഇതനുസരിച്ച്​ ​െഎ.സി.ആർ.എഫി​​​െൻറ നേതൃത്വത്തിൽ ഇവരെ സന്ദർശിക്കുകയും എംബസി അധികൃതരെ വിവരം ബോധിപ്പിക്കുകയും ചെയ്​തു. ത​ുടർന്ന്​ താമസ, ഭക്ഷണ ചെലവുകൾ എംബസി വഹിക്കുകയായിരുന്നു. െഎ.സി.ആർ.എഫ്​ ചെയർമാൻ അരുൾദാസ്​ തോമസ്​, കേരള പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ തുടങ്ങിയവരാണ്​ വയോധികരുടെ പ്രശ്​നങ്ങളിൽ ഇടപെട്ടത്​. മടങ്ങിപ്പോകു​േമ്പാൾ ഇവർക്ക്​ നാട്ടിലെ ഉറ്റവർക്ക്​ നൽകാനുള്ള സാധനങ്ങൾ അടങ്ങിയ കിറ്റ്​ ‘പ്രതിഭ’​ഹെൽപ്​ലൈൻ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscouples home
News Summary - couples home-bahrain-gulf news
Next Story