Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right​​​​‘സ്ത്രീ...

​​​​‘സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധം’

text_fields
bookmark_border
​​​​‘സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധം’
cancel
camera_alt

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഒ​സാ​മ ബി​ൻ അ​ഹ​മ്മ​ദ് ഖ​ലാ​ഫ് അ​ൽ അ​സ്ഫൂ​ർ

മ​നാ​മ: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​​മാ​ണെ​ന്ന് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഒ​സാ​മ ബി​ൻ അ​ഹ​മ്മ​ദ് ഖ​ലാ​ഫ് അ​ൽ അ​സ്ഫൂ​ർ പ​റ​ഞ്ഞു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മ​നു​ഷ്യാ​വ​കാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ രാ​ജ്യം മാ​തൃ​കാ​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​സ്‌.​സി.​ഡ​ബ്ല്യു പ്ര​സി​ഡ​ന്റ് പ്രി​ൻ​സ​സ് സ​ബീ​ക്ക ബി​ൻ​ത് ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ വി​മ​ൻ (എ​സ്‌.​സി.​ഡ​ബ്ല്യു) ഇ​ക്കാ​ര്യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ളി​ൽ​നി​ന്ന് സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് എ​ല്ലാ അ​തോ​റി​റ്റി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു.

അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ എ​ല്ലാ​ത​രം അ​ക്ര​മ​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ക​ഴി​ഞ്ഞു. സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ രാ​ജ്യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ലിം​ഗ​സ​മ​ത്വം കൈ​വ​രി​ക്കു​ക​യും സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ശാ​ക്തീ​ക​രി​ക്കു​ക​യും രാ​ജ്യ​ത്തി​ന്റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണ്.

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​രാ​കു​ന്ന സ്ത്രീ​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി ‘ദാ​ർ അ​ൽ-​അ​മാ​ൻ’ സം​ര​ക്ഷ​ണ കേ​ന്ദ്രം ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ, സി​വി​ൽ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​പ്പി​ച്ച് അ​ഭ​യ​വും സാ​മൂ​ഹി​ക പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളും ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women EmpowermentCountryHamad Bin Isa Al Khalifa
News Summary - Country is committed to women empowerment
Next Story