വ്യാജ ആർ.പി സ്റ്റിക്കർ പതിച്ച കേസ്: പ്രതിക്ക് അഞ്ചുവർഷം തടവ്
text_fieldsമനാമ: സൗദിയിലേക്ക് യാത്ര ചെയ്യാനായി വ്യാജ റെസിഡൻറ് വിസ സ്റ്റിക്കർ പാസ്പോർട്ടിൽ പതിപ്പിച്ച ക്ലിയറിങ് ഏജൻറിനെ അഞ്ചുവർഷം തടവിന് ഒന്നാം ക്രിമിനൽ കോടതി വിധിച്ചു. സൗദി അറേബ്യയിലേക്ക് വർക്ക് വിസിറ്റ് വിസ അടിക്കുന്നതിനായി രണ്ട് അമേരിക്കൻ പോർട്ടുകൾ സൗദി എംബസിക്ക് നൽകിയപ്പോഴാണ് വ്യാജ ആർ.പി സ്റ്റിക്കർ പതിച്ചതായി സംശയം തോന്നിയത്. സൂക്ഷ്മ പരിശോധനയിൽ ഇവ വ്യാജമാണെന്ന് കണ്ടെത്തുകയും വിസ ചോദ്യം ചെയ്യലിൽ നേരത്തെയും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്നും സൗദിയിലെ ഒരാളുമായി ചേർന്ന് ആവശ്യമുള്ളവർക്ക് 100 ദിനാർ വാങ്ങി ബഹ്റൈനിലെ ആർ.പി സ്റ്റിക്കർ പതിച്ചുകൊടുക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ബഹ്റൈനിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പേരിലാണ് റെസിഡൻറ് പെർമിറ്റ് സ്റ്റിക്കർ പതിച്ചതായി കണ്ടെത്തിയത്. സൗദി എംബസി സന്ദർശന വിസ അപേക്ഷ തള്ളിയപ്പോൾ പാസ്പോർട്ട് നൽകിയവർക്ക് അത് തിരിച്ചു കൊടുക്കുന്നതിന് മുമ്പായി വ്യാജ ആർ.പി സ്റ്റിക്കർ ഇളക്കിമാറ്റിയതായും ശ്രദ്ധയിൽ പെട്ടിരുന്നു. കുറ്റം തെളിഞ്ഞതിൻെറ അടിസ്ഥാനത്തിൽ പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

