Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅനുകൂല നിലപാടുമായി...

അനുകൂല നിലപാടുമായി നോർതേൺ കൗൺസിൽ

text_fields
bookmark_border
മനാമ: അപകടകരമല്ലാത്ത രീതിയിലും കാഴ്​ച മറക്കാതെയും ചാരിറ്റി ബോക്​സുകൾ പൊതുസ്​ഥലങ്ങളിൽ സ്​ഥാപിക്കാനുള്ള തീരുമാനത്തിന്​ അനുകൂലമായി നോർതേൺ മുനിസിപ്പൽ കൗൺസിൽ വോട്ടുരേഖപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. 
ചാരിറ്റിബിൾ സൊസൈറ്റികളുടെ ആസ്​ഥാന മന്ദിരങ്ങൾ, ഗ്രാമങ്ങളിലും പട്ടണങ്ങളിലും ജനം തടിച്ചുകൂടുന്ന പ്രദേശങ്ങൾ,ഷോപ്പിങ്​ കോംപ്ലക്​സുകൾ, മാളുകൾ എന്നിവിടങ്ങളിലാണ്​ വസ്​ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ചാരിറ്റി ബോക്​സുകൾക്ക്​ അനുമതി നൽകുന്നത്​. 
പ്രധാന തെരുവുകളിൽ നിന്ന്​ ചാരിറ്റി ബോക്​സുകൾ നീക്കം ചെയ്യുമെന്ന്​ ഇൗ മാസം ആദ്യം പൊതുമരാമത്ത്​,മുനിസിപ്പാലിറ്റികാര്യ നഗരാസൂത്രണ മന്ത്രി ഇസാം ബിൻ അബ്​ദുല്ല ഖലഫ്​ പറഞ്ഞിരുന്നു. 
ഇൗ വിഷയത്തിൽ നോർതേൺ, സതേൺ മുനിസിപ്പൽ കൗൺസിലുകളുടെയും കാപിറ്റൽ ട്രസ്​റ്റീസ്​ ബോർഡി​​െൻറയും നിർദേശങ്ങൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വിലയിരുത്തി വരികയാണ്​.     കഴിഞ്ഞ മാസം നടന്ന നോർതേൺ മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ സംസാരിക്കവെ, ഇത്തരം ബോക്​സുകൾ തീവ്രവാദികൾ ആയുധശേഖരണത്തിനായി ഉപയോഗിക്കുകയാണെന്ന്​ മുനിസിപ്പാലിറ്റി ടെക്​നിക്കൽ സർവീസസ്​ ഡയറക്​ടർ ലമ്യ അൽ ഫദല പറഞ്ഞിരുന്നു. 
മതിയായ അംഗീകാരം നേടിയ ശേഷമായിരിക്കണം ഇൗ ബോക്​സുകൾ സ്​ഥാപിക്കേണ്ടതെന്നും ഇതിനായി ചാരിറ്റി സംഘടനകൾ പ്രതിവർഷം ഒാരോ കലക്​ഷൻ ബോക്​സിനും 20 ദിനാർ വെച്ച്​ നൽകണമെന്നും നോർതേൺ മുനിസിപ്പൽ കൗൺസിൽ നിർദേശിക്കുന്നു. 
ബോക്​സിനുപുറത്ത്​ അംഗീകാരമുണ്ടെന്ന്​ വ്യക്​തമാക്കുന്ന സ്​റ്റിക്കറും അനുവദിക്കുന്ന പ്രത്യേക നമ്പറും പതിച്ചിരിക്കണം. 
ആരുടെയെങ്കിലും സ്​ഥലം കയ്യേറി ചാരിറ്റി ബോക്​സ്​ സ്​ഥാപിച്ചാൽ അത്​ നീക്കം ചെയ്യുമെന്ന്​ നോർതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ മുഹമ്മദ്​ ബുഹമൂദ്​ പ്രാദേശിക പത്രത്തോട്​ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Counsil
Next Story