ബഹ്റൈൻ സെൻറ് മേരീസില്‍ കൗണ്‍സിലിങ്ങ്
text_fieldsമനാമ: ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൗമാരപ്രായക്കാരായ കുട്ടികൾ, കുടുംബാംഗങ്ങൾ എന്നിവർക്കായി കൗൺസിലിംഗ് സംഘടിപ്പിക്കുന്നു.
ജീവിതത്തെ നേരായ വഴികളിലൂടെ നയിച്ച് എങ്ങനെ വിജയം നേടാം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസുകൾ സെപ്റ്റംബര്‍ 19,20 തീയതികളില്‍ കത്തീഡ്രലില്‍ നടക്കും. 19 ന് രാവിലെ 9.30 ന് ഉദ്ഘാടനവും 10 മുതല്‍ വൈകിട്ട് 3.30 വരെ കുട്ടികള്‍ക്കായും 20 ന് വൈകിട്ട് 7.30 മുതല്‍ ഒമ്പതു വരെ കുടുംബ ജീവിതം നയിക്കുന്നവര്‍ക്കുമാണ് കൗണ്‍സിലിങ്ങ് നടക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരി, ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട്, ബദനി ഹില്‍സ്, പ്രത്യാശ കൗണ്‍സിലർ സെൻറർ, മാവേലിക്കര ഭദ്രാസനം തുടങ്ങി പല പ്രസ്ഥാനങ്ങളില്‍ കൗണ്‍സിലറായി സേവനം അനുഷ്ടിക്കുന്ന മായ സൂസന്‍ ജേക്കബ് ആണ് ഈ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോർഡിനേറ്റർമാരായ ബിനു വേലിയില്‍ (39440530), ഷിജു കെ. ഉമ്മന്‍ (36180736) എന്നിവരുമായി ബന്ധപ്പെടണമെന്ന് ഇടവക വികാരി റവ. ഫാദര്‍ ജോഷ്വ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്കറിയ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.