ജീവിതച്ചെലവ് അലവൻസ്; നിയമങ്ങളിൽ മാറ്റം വരുത്തുന്നതിന് സമഗ്രമായ പുനഃപരിശോധന
text_fieldsമന്ത്രി ഗാനിം അൽ ബുഐനൈൻ
മനാമ: ബഹ്റൈനിലെ പൗരന്മാർക്ക് നൽകുന്ന ജീവിതച്ചെലവ് അലവൻസിന്റെ നിലവിലെ നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനായി സർക്കാർ സമഗ്രമായ പുനഃപരിശോധന നടത്തുന്നു. വരുമാനപരിധി 1000 ദീനാർ ആയി നിജപ്പെടുത്തിയതും ആനുകൂല്യം ലഭിക്കുന്നവർക്ക് 'ഒറ്റ വാണിജ്യ രജിസ്ട്രേഷൻ' മാത്രമേ പാടുള്ളൂ എന്ന നിബന്ധനയും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്വയംതൊഴിൽ ചെയ്യുന്നവരുടെ യഥാർഥ വരുമാനം എങ്ങനെ കണക്കാക്കുമെന്നതിലാണ് മന്ത്രിസഭയുടെ പ്രത്യേക ശ്രദ്ധ.
പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിൽ പാർലമെന്ററികാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ, യോഗ്യരായവർക്ക് സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ അവലോകനത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി. വരുമാനം സ്ഥിരമല്ലാത്തതും നിലവിലെ മാനദണ്ഡങ്ങളിൽ പൂർണമായി ഉൾപ്പെടാത്തതുമായ വ്യക്തികളുടെ യഥാർഥ വരുമാനം എങ്ങനെ നിർവചിക്കണം എന്നതിലാണ് ഈ പഠനം കേന്ദ്രീകരിക്കുന്നത്.
നിലവിലെ നിയമങ്ങൾ 2013ൽ എക്സിക്യൂട്ടിവും നിയമനിർമാണ സഭയും ചേർന്ന് അംഗീകരിച്ചതും അതിനുശേഷം ഉപയോഗിച്ച് വരുന്നതുമാണ്. 1000 ദീനാറോ അതിൽ കുറവോ വരുമാനമുള്ള ഓരോ ബഹ്റൈൻ കുടുംബനാഥനും ഈ സഹായത്തിന് അർഹതയുണ്ട്. 2021 ഡിസംബർ 20ന് മന്ത്രിസഭ കുറഞ്ഞ വരുമാനക്കാർക്കുള്ള അലവൻസ് 10 ശതമാനം വർധിപ്പിച്ചിരുന്നു. ഇപ്പോഴത്തെ ഈ പുനഃപരിശോധന, ഫ്രീ-പ്രഫഷൻ തൊഴിലാളികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ വരുമാനം കണക്കാക്കുന്നതിന് കൂടുതൽ വ്യക്തവും നീതിയുക്തവുമായ മാർഗങ്ങൾ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

