Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊറോണ വൈറസ്​:...

കൊറോണ വൈറസ്​: ജാഗ്രതയോടെ ബഹ്‌റൈന്‍

text_fields
bookmark_border
കൊറോണ വൈറസ്​: ജാഗ്രതയോടെ ബഹ്‌റൈന്‍
cancel

മ​നാ​മ: ഇ​റാ​നി​ൽ​നി​െ​ന്ന​ത്തി​യ ബ​ഹ്​​റൈ​ൻ പൗ​ര​ന്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ ച്ച​തോ​ടെ അ​തി​ജാ​ഗ്ര​ത​യി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ആ​ളു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ൽ ന​ട​പ​ടി ​ക​ളെ​ക്കു​റി​ച്ച്​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​രം ബോ​ധ​വ​ത്​ ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.
ഈ​മാ​സം 21ന്​ ​ഇ​റാ​നി​ൽ​നി​ന്ന്​ ദു​ബൈ വ​ഴി ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ​ക്കാ​ണ്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​യാ​ൾ ഫെ​ബ്രു​വ​രി 23നും ​ജോ​ലി ചെ​യ്​​തി​രു​ന്നു. സിത്രയിലെ ഇബ്​നുന്നഫീസ് ബോയ്​സ്​ സ്​കൂള്‍, സി​ത്ര പ്രൈ​മ​റി സ്​​കൂ​ൾ ഫോ​ർ ഗേ​ൾ​സ്​ എ​ന്നീ സ്​​കൂ​ളു​ക​ളി​ലും ഒ​രു കി​ൻ​റ​ർ​ഗാ​ർ​ട്ട​നി​ലു​മാ​ണ്​ ഇ​യാ​ൾ കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. ഇ​യാ​ൾ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ സ്​​കൂ​ൾ ബ​സി​ൽ സ​ഞ്ച​രി​ച്ച മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന​ക്കു​ വി​ധേ​യ​രാ​ക്കി. മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ ഇൗ ​സ്​​കൂ​ളു​ക​ളും കി​ൻ​റ​ർ​ഗാ​ർ​ട്ട​നും ര​ണ്ടാ​ഴ്​​​ച​ത്തേ​ക്ക്​ അ​ട​ച്ചി​ടാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രെ പാ​ർ​പ്പി​ച്ച്​ ചി​കി​ത്സി​ക്കു​ന്ന​തി​ന്​ മു​ഹ​റ​ഖി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ​നി​ന്ന്​ അ​ന്തേ​വാ​സി​ക​ളെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ മാ​റ്റി. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ടു​ത്താ​യ​തി​നാ​ലാ​ണ്​ മു​ഹ​റ​ഖ്​ ജെ​റി​യാ​ട്രി​ക്​ ഹോ​സ്​​പി​റ്റ​ലി​നെ രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​ത്. രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച ചൈ​ന, ഇ​റാ​ൻ, താ​യ്​​ല​ൻ​ഡ്, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

രോ​ഗം ബാ​ധി​ച്ച ഏ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക്​ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ ആ ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന ആ​രെ​ങ്കി​ലു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ല്ലെ​ങ്കി​ൽ രോ​ഗം ബാ​ധി​ച്ച​യാ​ളു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ വീ​ട്ടി​ൽ​ത​ന്നെ ഏ​കാ​ന്ത വാ​സ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്​ ഏ​റ്റ​വും പ്ര​ധാ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി. 444 എ​ന്ന ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച്​ വൈ​ദ്യ സ​ഹാ​യം തേ​ട​ണ​മെ​ന്നും ആ​ളു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.ക​ടു​ത്ത പ​നി, ചു​മ, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. ഇൗ ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി വൈ​ദ്യ​സ​ഹാ​യം തേ​ടാ​ൻ മ​ടി​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf news
News Summary - corona-bahrain-gulf news
Next Story