Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയുമായി സാംസ്കാരിക മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തും
text_fieldsbookmark_border
മനാമ: അമേരിക്കയുമായി സാംസ്കാരിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ബഹ്റൈന്‍ സന്നദ്ധമാണെന്ന് ബഹ്റൈന്‍ സാംസ്കാരിക^പാരമ്പര്യ അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ മിയ ബിന്ത് മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അതോറിറ്റി ആസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയ ബഹ്റൈനിലെ അമേരിക്കന്‍ അംബാസഡര്‍ വില്യം റൊബേക്കിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ബഹ്റൈനില്‍ ഇൗ വർഷം നടക്കുന്ന മുഖ്യ സംസ്കാരിക പരിപാടികള്‍ അവര്‍ വിശദീകരിച്ചു. പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനും അത് വരും തലമുറയിലേക്ക് എത്തിക്കുന്നതിനും വിവിധ പദ്ധതികളാണ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നതെന്നും അവര്‍ പറഞ്ഞു. 25ാമത് സാംസ്കാരിക ഉത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനും ഉദ്ദേശമുള്ളതായി അവര്‍ അറിയിച്ചു.
Next Story