Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചകവാതകം ചോർന്ന് ഒരാൾക്ക് പൊള്ളലേറ്റു

text_fields
bookmark_border
മലയാളികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു
പാചകവാതകം ചോർന്ന് ഒരാൾക്ക് പൊള്ളലേറ്റു
cancel
Listen to this Article

മനാമ: പാചകവാതകം ചോർന്നുണ്ടായ അപകടത്തിൽ മലയാളികളുടെ താമസസ്ഥലത്ത് നാശനഷ്ടം.

ഹമദ് ടൗൺ സൂഖിനടുത്ത് താമസിക്കുന്ന മലയാളികളായ താമസക്കാർ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്.

വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഗാരേജിലും സൂഖിലും ജോലിചെയ്യുന്ന മലയാളികളാണ് ഇവിടെ താമസിക്കുന്നത്. രാവിലെ ഇവരിൽ ഒരാൾ എഴുന്നേറ്റ് അടുക്കളയിലേക്കുള്ള സ്വിച്ച് ഇട്ടപ്പോൾ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടാവുകയായിരുന്നു. വലതുകൈയിൽ പൊള്ളലേറ്റ യുവാവിനെ ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ അടുക്കളയുടെയും മുറിയുടെയും വാതിലുകളും ജനാലയുടെ ചില്ലുകളും സ്റ്റീൽ അലമാരയും തകർന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cooking gas leaked and one person was burnt
Next Story